കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഎസ് ഉദ്യോഗസ്ഥര്‍ തിളങ്ങുമ്പോള്‍ സര്‍ക്കാര്‍ മങ്ങുന്നുണ്ടോ?

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ ജനപ്രീതിയുളളവരാക്കുന്നത് സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ അത്രക്കങ്ങ് ഇറങ്ങി ചെന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ കാര്യങ്ങള്‍ കഷ്ടത്തിലാകും എന്ന നിലപാടിലാണ് ഇപ്പോള്‍ സര്‍ക്കാര്‍, എന്നാല്‍ ഇവര്‍ക്കെതിരെ എന്തെങ്കിലും ചെയ്യാനും പേടിക്കണം അത്രക്ക് ജനസമ്മതി നേടി കഴിഞ്ഞു ജില്ലാ കളക്ടര്‍മാര്‍.

ഖജനാവ് കാലിയായലും വേണ്ടില്ല പരിഹാരം കണ്ടേ അടങ്ങൂ എന്ന വാശിയിലാണ്. കള്ളത്തരങ്ങള്‍ ചൂണ്ടി കാട്ടുന്നവരെയല്ല, സ്മരണയുള്ളവരെയാണ് ഞങ്ങള്‍ക്കാവശ്യം എന്ന നിലപാടാണ് എടുത്തിരുക്കുന്നത്. വിരമിച്ച ഈ ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നതിലൂടെ പറ്റിയ നഷ്ടങ്ങള്‍ നികത്താനാണ് തീരുമാനം.സ്മരണയുള്ള ഉദ്യോഗസ്ഥരുടെ പേരും പഴയ പോസ്റ്റും പുനര്‍ നിയമിക്കപ്പെട്ട തസ്തികയും കണ്ടു നോക്കാം.

 എ.എല്‍ രാധാകൃഷ്ണന്‍

എ.എല്‍ രാധാകൃഷ്ണന്‍


മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനം അവസാനിപ്പിച്ച ഉടന്‍ തന്നെ എ.എല്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചു. ഇപ്പോള്‍ കെഎംഎംഎല്‍ മാനേജിംഗ് ഡയറക്ടറായാണ് അദ്ദേഹത്തെ പുനര്‍നിര്‍മിച്ചിരിക്കുന്നത്.

എസ് ഗോപിനാഥ്

എസ് ഗോപിനാഥ്

ഐജിയായി റിട്ടയര്‍ ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ മാനേജിംഗ് ഡയറക്ടറായി പുനര്‍നിയമനം നല്‍കി

 ടി ബാലകൃഷ്ണന്‍

ടി ബാലകൃഷ്ണന്‍

സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ഇദ്ദേഹത്തെ വൈകാതെ ഇന്‍കെലിന്റെ എംഡിയായി നിയമിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഇന്‍കെല്‍ മാനേജിംഗ് ഡയറക്ടറാണ് ടി

ബാലകൃഷ്ണന്‍.

 മൈക്കല്‍ വേദശിരോമണി

മൈക്കല്‍ വേദശിരോമണി

ചീഫ് സെക്രട്ടറി പദവിക്ക് ശേഷം മാര്‍ക്കറ്റ്‌ഫെഡ് എംഡിയായാണ് വീണ്ടും നിയമനം നല്‍കിയത്.

കെ.ജി വത്സലകുമാരി

കെ.ജി വത്സലകുമാരി

പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മൂന്നു വര്‍ഷം മുമ്പ് വിരമിച്ച വത്സലകുമാരിയെ കുടുംബശ്രീയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാക്കിയാണ് പുനര്‍നിയമനം നല്‍കിയത്.

 എസ് സുബ്ബയ്യ

എസ് സുബ്ബയ്യ

പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു, ട്രൈബല്‍ മെഡിക്കല്‍ കോളജിന്റെ സ്‌പെഷ്യല്‍ ഓഫീസറായാണ് നിയമിച്ചത്.

ജേക്കബ് പുന്നൂസ്

ജേക്കബ് പുന്നൂസ്

സംസ്ഥാന പൊലീസ് ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസിനെ ദേശീയ ഗെയിംസിന്റെ മേധാവിയായി നിയമിച്ചു.ഗെയിംസ് സമാപിച്ചതോടെ ഇപ്പോള്‍ കെല്‍ട്രോണ്‍ ചെയര്‍മാനായി പുനര്‍നിയമനം നല്‍കി

പി.ചന്ദ്രശേഖരന്‍

പി.ചന്ദ്രശേഖരന്‍

ഡിജിപിയായി വിരമിച്ച പി.ചന്ദ്രശേഖരന്‍ ഇപ്പോള്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ മേധാവി

എം.ഡി ജോസഫ്

എം.ഡി ജോസഫ്

ഐഎഎസ് ഉദ്യോഗം രാജിവച്ച എം.ഡി ജോസഫിനെ ഭവന പ്രൊജക്ടിന്റെ വൈസ് ചെയര്‍മാനായി നിയമിച്ചു

എം.എന്‍ കൃഷ്ണമൂര്‍ത്തി

എം.എന്‍ കൃഷ്ണമൂര്‍ത്തി

ഡിജിപിയായി വിരമിച്ച എം.എന്‍ കൃഷ്ണമൂര്‍ത്തിയെ പൊലീസ് യൂണിവേഴ്‌സിറ്റിയുടെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു

English summary
good image of IAS officials making headache to government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X