കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു..

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും വീണ്ടും തുറന്നു. ഇന്ന് മുതല്‍ ബാറുകളിലും കള്ളുഷാപ്പുകളിലും ഇരുന്ന് മദ്യപിക്കാം. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ബാറുകളും മദ്യ വിതരണ ശാലകളും അടച്ചിട്ടത്. എന്നാല്‍ മദ്യവില്‍പ്പന ശാലകള്‍ ബെവ് ക്യു ആപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. മറ്റ് പല മേഖലകള്‍ക്കും ഇളവ് പ്രഖ്യാപിച്ചെങ്കിലും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ക്ലബുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍, എയര്‍പോര്‍ട്ട് ലോഞ്ച് ബാര്‍, കള്ളുഷാപ്പുകള്‍ എന്നിവയും തുറക്കാന്‍ അനുമതിയുണ്ട്.

 bar

ഇനി മുതല്‍ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില്‍ മാത്രമായിരിക്കും പാഴ്സല്‍ വില്‍പന അനുവദിക്കുകയുള്ളൂ. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പും ക്രിസ്മസ് ആഘോഷങ്ങളും കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ മദ്യവില്‍പ്പന ശാലകളില്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണംയ കൗണ്ടറുകളില്‍ കൂട്ടം കൂടാന്‍ പാടില്ല. കൂടാതെ ഒരു ടേബിളില്‍ രണ്ട് പേര്‍ മാത്രമാണ് ഇരിക്കാന്‍ സാധിക്കുകയുള്ളൂ.

Recommended Video

cmsvideo
Kerala started health worker's registration for vaccine

English summary
Good news for alcoholics; Bars and toddy shops reopened in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X