Get Updates
Get notified of breaking news, exclusive insights, and must-see stories!

100 കി.മി വേഗതയ്ക്ക് വെറും 52 സെക്കന്റ് , പൂര്‍ണമായും എസി; വിമാനത്തെ വെല്ലുന്ന വന്ദേഭാരതിനെ അറിയാം

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറിയിരിക്കുകയാണ്. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയിരിക്കുന്നത്. ചെന്നൈ വില്ലിവാക്കത്ത് നിന്ന് തിരുവനന്തപുരത്ത് നിന്നുള്ള റെയില്‍വേ അധികൃതര്‍ ട്രെയിന്‍ എറ്റെടുത്തു. ഈ മാസം 22ന് തിരുവനന്തപുരത്ത് നിന്ന് പരീക്ഷണ ഓട്ടം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും.

ഒരുപാട് പ്രത്യേകതകളുള്ള ട്രെയിനാണ് വന്ദേഭാരത്. രാജ്യത്തെ 14ാമതും ദക്ഷിണ റെയില്‍വെയുടെ മൂന്നാമത്തെയും ട്രെയിനാണ് കേരളത്തിന് ലഭിക്കുന്ന കണ്ണൂര്‍ - തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍ തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.

Vandebharat Express

ഏഴ് മുതല്‍ എഴര മണിക്കൂര്‍ കൊണ്ട് 501 കിലോ മീറ്റര്‍ പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകള്‍ ദക്ഷിണ റെയില്‍വെ റെയില്‍വെ ബോര്‍ഡിന് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് അതിരാവിലെ പുറപ്പെട്ട് രാത്രിയോടെ തലസ്ഥാനത്ത് മടങ്ങിയെത്തുന്ന തരത്തില്‍ വന്ദേഭാരത് ഓടിക്കേണ്ടിവരും. നേരത്തെ എട്ട് കോച്ചുകളാണ് നിശ്ചയിച്ചതെങ്കില്‍ ഇപ്പോള്‍ കേരളത്തിന് കൈമാറിയത് 16 കോച്ചുകളുള്ള ട്രെയിനാണ്.

ട്രാക്കുകളുടെ ശേഷി അനുസരിച്ച് 180 കിലോ മീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. തദ്ദേശിയമായി നിര്‍മ്മിച്ച ട്രെയിന്‍ സെറ്റുകളാണ് വന്ദേഭാരത് ട്രെയിന്‍. വെറും 52 സെക്കന്റുകള്‍ കൊണ്ട് തന്നെ 100 കിലോ മീറ്റര്‍ വേഗത്തിലേക്ക് എത്താന്‍ സാധിക്കും. മുന്നിലും പിന്നിലും ഡ്രൈവര്‍ ക്യാബിനുള്ളതിനാല്‍ ദിശ മാറ്റുന്നതിന് സമയനഷ്ടമില്ല.

മുഴുവന്‍ കോച്ചുകളും എസിയാണ്. ഓട്ടോമാറ്റിക്ക് ഡോറുകള്‍, ജി പി എസ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, എല്‍ ഇ ഡി ലൈംറ്റിംഗ്, എക്‌സിക്യൂട്ടീവ് ക്ലാസില്‍ റിവോള്‍വിംഗ് ചെയറുകള്‍ ഉള്‍പ്പടെ മികച്ച സീറ്റുകള്‍, വിമാന മാതൃകയില്‍ ബയോ വാക്വം ശുചിമുറികള്‍ എന്നിവ വന്ദേഭാരത് എക്‌സ്പ്രസിന്റെ പ്രത്യേകതയാണ്.

അതേസമയം, കേരളത്തിലെ ട്രാക്കുകളില്‍ മുഴവന്‍ വേഗതയും കൈവരിക്കാന്‍ സാധിക്കില്ല. കേരളത്തില്‍ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കഴിഞ്ഞ കുറച്ച് കാലമായി റെയില്‍വെ നടത്തിവരുന്നുണ്ട്. ഈ മാസം 24ന് കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും കൂടെയുണ്ടാകുമെന്നാണ് സൂചന. കേരളത്തിന്റെ റെയില്‍വെ വികസനം നേരിട്ട് മനസിലാക്കാന്‍ സംസ്ഥാനത്ത് എത്തുമെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+