Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്‌കൂള്‍ തുറന്നാല്‍ ഉടനെ പാഠപുസ്തകം തുറക്കേണ്ട: പകരം?

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന വിഷമത്തിലിരിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ വക സന്തോഷ വാര്‍ത്ത. ജൂണ്‍ രണ്ടിനാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത്. സ്‌കൂള്‍ തുറന്ന ശേഷമുള്ള രണ്ടാഴ്ച പാഠപുസ്തകം തുറക്കേണ്ട എന്നാണ് തീരുമാനം. അതിനു പകരം കുട്ടികള്‍ ഇന്നത്തെ കാലത്ത് നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള പാഠങ്ങള്‍ ആയിരിക്കും പകര്‍ന്നു നല്‍കുക.

ആദ്യത്തെ രണ്ടാഴ്ച ഇങ്ങനെ ബോധവല്‍കരണ പരിപാടികളുമായി പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. ലഹരി ഉപയോഗം. ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പുള്ള വാഹന ഉപയോഗം അക്രമവാസന തടയല്‍, അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയയിലെ പ്രവണതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

V sivankutty

ആരോഗ്യ സംരക്ഷണം, പരിസര ശുചിത്വം, വ്യക്തി ശുചിത്വം, പൊതുമുതല്‍ നശിപ്പിക്കാനുള്ള പ്രവണതയ്ക്ക് തടയിടല്‍, അമിതമായ ദേഷ്യവും അക്രമ വാസനയും തടയല്‍, നിയമ ബോധവല്‍ക്കരണം എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കാനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ മീഡിയ അമിതമായ സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തില്‍ കുട്ടികള്‍ നിരവധി വൈകാരിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്.

ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിഷയങ്ങളില്‍ ബോധവല്‍കരണം നല്‍കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് പൊതു മാര്‍ഗരേഖ തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പൊലീസ്, എക്‌സൈസ്, ബാലാവകാശ കമ്മിഷന്‍, സോഷ്യല്‍ ജസ്റ്റിസ്, എന്‍എച്ച്എം, വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ്, എസ്‌സിഇആര്‍ടി, കൈറ്റ്, എസ്എസ്‌കെ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തിലായിരിക്കും ക്ലാസുകള്‍.

വിദ്യാര്‍ത്ഥികളില്‍ അക്രമ വാസന, ലഹരി ഉപയോഗം, അമിതമായ ഫോണ്‍ ഉപയോഗം എന്നിവ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ സ്‌കൂളുകളില്‍ നിരീക്ഷണം ശക്തമാക്കാനും സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും. സ്‌കൂളുകളിലെ മെന്റര്‍മാര്‍ നിരന്തരം വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സൗഹൃദ ക്ലബ്ബുകള്‍ ശക്തിപ്പെടുത്തണം. അതിന് ചുമതലയുള്ള അധ്യാപകര്‍ക്ക് നാലു ദിവസത്തെ പരിശീലനവും നല്‍കി.

ആത്മഹത്യാ പ്രവണതയ്‌ക്കെതിരെ ബോധവല്‍ക്കരണം, ടെലി കോണ്‍ഫറന്‍സിങ്, പരീക്ഷാ പേടി എന്നിവ സംബന്ധിച്ചും ക്ലാസുകള്‍ ഉണ്ടാകും. ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തും. ജൂണ്‍ രണ്ടിന് ആലപ്പുഴ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+