കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയില്‍ മലയാളികള്‍ താരങ്ങള്‍, നാണം കെടുത്താന്‍ അഹമ്മദ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇത്തവണത്തെ ലോക്‌സഭയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഭരണപക്ഷത്ത് കേരളത്തില്‍ നിന്നുള്ള ഒരു അംഗം പോലും ഇല്ല. എന്നിരുന്നാലും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആരേയും വെല്ലുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പ്രത്യേകിച്ച് ഇടതുപക്ഷ എംഎല്‍എമാര്‍.

എന്നാല്‍ കേരളത്തെ നാണം കെടുത്തിക്കൊണ്ട് ഒരാള്‍ അവിടെയുണ്ട്. പൊന്നാനിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തിയ മുസ്ലീം ലീഗ് നേതാവ് ഇ അഹമ്മദ്. ലോകസഭാംഗങ്ങളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സംബന്ധിച്ച് ടിവി ന്യൂ ആണ് വാര്‍ത്ത പുറത്ത് വിട്ടത്.

ലോക്‌സഭയില്‍ നടന്ന ചര്‍ച്ചകളില്‍ ഏറ്റവും സജീവമായി ഇടപെട്ട ആദ്യ 10 അംഗങ്ങളില്‍ അഞ്ച് പേരും മലയാളികളാണ്.

പികെ ബിജു

പികെ ബിജു

ആലത്തൂരില്‍ നിന്നുള്ള പികെ ബിജു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 119 സംവാദങ്ങളില്‍ പങ്കെടുത്ത പികെ ബിജു ആദ്യ പത്ത് അംഗങ്ങളില്‍ നാലാമനാണ്.

എന്‍കെ പ്രേമചന്ദ്രന്‍

എന്‍കെ പ്രേമചന്ദ്രന്‍

100 ചര്‍ച്ചകളിലാണ് എന്‍കെ പ്രേമചന്ദ്രന്‍ പങ്കെടുത്തത്. ഭൂമി ഏറ്റെടുക്കല്‍ ബില്‍ സംബന്ധിച്ച ചര്‍ച്ചയിലും പ്രേമചന്ദ്രന്‍ സഭയിലെ ശ്രദ്ധാകേന്ദ്രമായി.

എംബി രാജേഷ്

എംബി രാജേഷ്

പാലക്കാടിന്റെ എംപിയായ എംബി രാജേഷും 100 ചര്‍്ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്. നെറ്റ് ന്യൂട്രാലിറ്റി പാര്‍ലമെന്റില്‍ ചര്‍ച്ചയായത് തന്നെ എംബി രാജേഷിന്റെ പ്രസംഗത്തെ തുടര്‍ന്നായിരുന്നു.

പി കരുണാകരന്‍

പി കരുണാകരന്‍

91 ചര്‍ച്ചകളില്‍ സഭയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് പി കരുണാകരന്‍ പങ്കെടുത്തു. ഫണ്ട് ചെലവഴിച്ച കാര്യത്തിലും കരുണാകരന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

പികെ ശ്രീമതി

പികെ ശ്രീമതി

ആദ്യമായി ലോക്‌സഭയില്‍ എത്തിയ പികെ ശ്രീമതിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവര്‍ ഉന്നയിച്ച വിഷയങ്ങള്‍ സഭയില്‍ ഏറെ ശ്രദ്ധ നേടി. പണ്ട് ഇംഗ്ലീഷ് സംസാരിച്ചതിന് ഏറെ പരിഹാസം ഏല്‍ക്കേണ്ടി വന്ന വ്യക്തിയാണ് പികെ ശ്രീമതി.

മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍

മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹജര്‍ നിലയിലാണ് ശ്രദ്ധ നേടിയത്. നൂറ് ശതമാനം ഹാജര്‍ ആണ് മുല്ലപ്പള്ളിയ്ക്ക്.

ആന്റോ ആന്റണി

ആന്റോ ആന്റണി

പത്തനംതിട്ടയില്‍ നിന്നുള്ള എംപി ആന്റോ ആന്റണി ഏറ്റവും അധികം ചോദ്യങ്ങള്‍ ചോദിച്ചാണ് സഭയില്‍ ശ്രദ്ധേയനായത്. 242 ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചു.

കൊടിക്കുന്നില്‍ സുരേഷ്

കൊടിക്കുന്നില്‍ സുരേഷ്

ചോദ്യങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം മുന്‍ കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷിനാണ്. 233 ചോദ്യങ്ങള്‍ ഇദ്ദേഹം ഉന്നയിച്ചു.

എംകെ രാഘവന്‍

എംകെ രാഘവന്‍

സ്വകാര്യ ബില്ലുകളുടെ എണ്ണമാണ് കോഴിക്കോട് എംപി എംകെ രാഘവനെ ശ്രദ്ധേയനാക്കിയത്. 10 സ്വകാര്. ബില്ലുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദ്ദേഹം അവതരിപ്പിച്ചു.

ഇ അഹമ്മദ്

ഇ അഹമ്മദ്

സഭയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് ആരെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ഇ അഹമ്മദ് എന്നായിരിയ്ക്കും. സഭയില്ഡ ഏറ്റവും കുറവ് ഹാജര്‍ ഉള്ള അംഗമാണ് അഹമ്മദ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദ്ദേഹം ആകെ ചോദിച്ചത് ഒരു ചോദ്യം മാത്രം.

English summary
Completing one year of this Loksabha, MPs from Kerala made good performance in parliament procedures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X