കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപി ശശികലയെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് പാരിതോഷികവുമായി ഡിജിപി, 10 പേര്‍ക്ക് ക്യാഷ് അവാര്‍ഡ്

Google Oneindia Malayalam News

Recommended Video

cmsvideo
കെപി ശശികലയെ അറസ്റ്റ് ചെയ്തവർക്ക് പാരിതോഷികം

തിരുവനന്തപുരം: ചിത്തിരആട്ടവിശേഷങ്ങള്‍ക്ക് ശബരിമല നട തുറന്നപ്പോഴുണ്ടായതിന്റെ തുടര്‍ച്ചയെന്നോണം മണ്ഡലകാലത്തിന്റെ ആദ്യ നാളുകളിലും സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ബിജെപി നടത്തിവന്നിരുന്നത്. നിരോധനാജ്ഞ ലംഘിച്ചാല്‍ അറസ്റ്റ് എന്ന നിലപാടില്‍ പോലീസും ഉറച്ച് നിന്നതോട് മണ്ഡലകാലത്തിന്റെ തുടക്കനാളുകളില്‍ ശബരിമല സംഘര്‍ഷഭരിതമായി.

<strong>ബിജെപി കൂട്ടുകെട്ട് പിസി ജോര്‍ജ്ജിന് തിരിച്ചടിയാവുന്നു; പൂഞ്ഞാറില്‍ തന്നെ പണി കൊടുത്തത് കോണ്‍ഗ്രസ്</strong>ബിജെപി കൂട്ടുകെട്ട് പിസി ജോര്‍ജ്ജിന് തിരിച്ചടിയാവുന്നു; പൂഞ്ഞാറില്‍ തന്നെ പണി കൊടുത്തത് കോണ്‍ഗ്രസ്

നിരോധനാജ്ഞ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാനും തുടങ്ങി. ഇത്തരത്തില്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖ നേതാവായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ശശികലയെ സന്നിധാനത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയ പോലീസുകാര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഡിജിപിയുടെ പാരിതോഷികം

ഡിജിപിയുടെ പാരിതോഷികം

ശബരിമലയില്‍ കെപി ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പോലീസുകാര്‍ക്കാണ് ഡിജിപിയുടെ പാരിതോഷികം ലഭിച്ചത്. പോലീസ് വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ശശികലയെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയത 10 പോലീസുകാര്‍ക്കാണ് പാരിതോഷികം ലഭിച്ചിരിക്കുന്നത്.

ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ക്യാഷ് റിവാര്‍ഡും

ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ക്യാഷ് റിവാര്‍ഡും

കഴിഞ്ഞ് 21 ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഇറക്കിയ ഉത്തരവിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ക്യാഷ് റിവാര്‍ഡുമാണ് പോലീസുകാര്‍ക്ക് നല്‍കുന്ന പാരിതോഷികം.

സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍

സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍

സിഐമാരായ കെഎ എലിസബത്ത്, രാധാമണി, എസ്‌ഐമാരായ വി അനില്‍കുമാരി, സിടി ഉമാദേവി, വി പ്രേമലത, സീത, സുശീല, കെഎസ് അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍.

ഉത്തരവില്‍ പറയുന്നു

ഉത്തരവില്‍ പറയുന്നു

സിഐമാര്‍ക്ക് 1000 രൂപവീതവും എസ്‌ഐമാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്. ഈ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു.

കേട്ട്‌കേള്‍വി പോലുമില്ലാത്ത നടപടി

കേട്ട്‌കേള്‍വി പോലുമില്ലാത്ത നടപടി

അതേസമയം ഇവര്‍ക്ക് പാരിതോഷികം നല്‍കിയതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. കേട്ട്‌കേള്‍വി പോലുമില്ലാത്ത നടപടിയാണ് സംസ്ഥാന പോലീസ് മേധാവിയുടെ അവാര്‍ഡ് പ്രഖ്യാപനം. പിടികിട്ടാപ്പുള്ളികളെയും ഭീകരപ്രവര്‍ത്തരേയും കീഴടക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരം അവാര്‍ഡുകള്‍ നല്‍കാറുള്ളതെന്നും ഹിന്ദുസംഘടനകള്‍ വിമര്‍ശിക്കുന്നു.

നവംബര്‍ 17 ന്

നവംബര്‍ 17 ന്

മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നവംബര്‍ 17 ന് പുലര്‍ച്ചയോടെയായിരുന്നു ഹിന്ദു ഐക്യവേദി നേതാവായ കെപി ശശികലയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോലീസ് വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് പോവാന്‍ ശ്രമിച്ചതോടെയായിരുന്നു ശശികലയെ അറസറ്റ് ആവശ്യമായി വന്നത്

അര്‍ധരാത്രിയില്‍

അര്‍ധരാത്രിയില്‍

അര്‍ധരാത്രിയില്‍ ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചുപോകണമെന്നുള്ള പോലീസ് നിര്‍ദ്ദേശം അവഗണിച്ച ശശികലയെ മരക്കൂട്ടത്തുവെച്ച് പുലര്‍ച്ചെ രണ്ട് മണിക്ക് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ പിറ്റേ ദിവസം കേരളത്തില്‍ ഹിന്ദു സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്യും.

ചട്ടപ്രകരാമല്ല

ചട്ടപ്രകരാമല്ല

തീര്‍ത്ഥാടനത്തിന് വന്ന തന്നെ അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നായിരുന്നു ശശികലയുടെ ആരോപണം. കുടെ വന്നവരെ വിവരം അറിയിച്ചിട്ടില്ല. ചട്ടപ്രകരാമല്ല നടപടിയെന്നും ശശികല ആരോപിച്ചിരുന്നു.

സുരക്ഷാ പ്രശ്‌നങ്ങള്‍

സുരക്ഷാ പ്രശ്‌നങ്ങള്‍

ശബരിമലയിലെത്താതെ മടങ്ങിപ്പോവില്ലെന്ന നിലപാടിലായിരുന്നു ശശികല. നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ടുതൊഴാന്‍ അനുവദിക്കണമെന്നുമായിരുന്നു ശശികലയുടെ ആവശ്യം. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി രാവിലെ മാത്രമേ മലകയറാന്‍ അനുവദിക്കൂ എന്നായിരുന്നു പോലീസിന്റെ നിലപാട്.

നിയമനടപടി

നിയമനടപടി

ഇതംഗീകരിക്കാതെ തിരികെപോകാന്‍ ശശികല കൂട്ടാക്കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ശശികലയെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റിനെതിരെ പോലീസുകാര്‍ക്കെതിരെ നിയമനടപടിയുമായി ശശികല മുന്നോട്ട് പോവുന്നതിനിടെയാണ് അവരെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് ഡിജിപി പാരിതോഷികം പ്രഖ്യാപിക്കുന്നത്.

English summary
kp sasikala's arreste; Good Service Entry is awarded to police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X