ചരക്കുവണ്ടി പാളംതെറ്റി...സംഭവം കോഴിക്കോട്ട്!! ഗതാഗതം മണിക്കൂറുകളോളം മുടങ്ങി
അഞ്ചു മണിക്കൂറിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്
കോഴിക്കോട്: കോഴിക്കോട്ട് ചരക്കുവണ്ടി പാളംതെറ്റിയതിനെ തുടര്‍ന്നു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടിക്കടുത്ത് പൂക്കാട് വച്ചാണ് ട്രെയിന്‍ പാളംതെറ്റിയത്. ചരക്ക് തീവണ്ടിയുടെ രണ്ടു ചക്രങ്ങള്‍ പാളത്തില്‍ നിന്നു തെന്നി മാറുകയായിരുന്നു.

ഇതേ തുടര്‍ന്ന് കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാതയില്‍ അഞ്ചു മണിക്കൂറിലേറെ സമയം ഗതാഗതം തടസ്സപ്പെട്ടു. ഷൊര്‍ണൂരില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി ട്രെയിന്‍ നീക്കിയതോടെ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. റെയില്‍ ലൈന്‍ വൈദ്യുതീകരണത്തിനുള്ള ഉപകരണങ്ങളുമായി ചെന്നൈക്കു പുറപ്പെട്ട ചരക്ക് തീവണ്ടിയാണ് പാളം തെറ്റിയത്.












Click it and Unblock the Notifications