കൊല്ലത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ഇരുദിശകളിലേക്കുമുള്ള ഗതാഗതം താറുമാറായി,ട്രെയിനുകൾ വൈകുന്നു...
കൊല്ലത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും, കായംകുളം ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം താറുമാറായി.
തിരുവനന്തപുരം: കൊല്ലത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. രാവിലെ നാലു മണിയോടെയാണ് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. ഇതോടെ കൊല്ലത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും, കായംകുളം ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം താറുമാറായി.
പല ട്രെയിനുകളും മണിക്കൂറുകളോളം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. മംഗലാരപുരത്തേക്കുള്ള നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ്, തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി എക്സ്പ്രസ്, പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകുന്നത്.

പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ ബോഗികൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ബോഗികൾ മാറ്റി ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാനാണ് റെയിൽവേ അധികൃതരുടെ ശ്രമം. ഒരു പാതയിൽക്കൂടി നിലവിൽ ട്രെയിനുകൾ കടത്തിവിടുന്നുണ്ട്.
ട്രെയിൻ ഗതാഗതം മണിക്കൂറുകൾക്കം സുഗമമാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൊല്ലം-തിരുവനന്തപുരം പാതയിൽ സർവ്വീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കാനും സാദ്ധ്യതയുണ്ട്. ട്രെയിൻ ഗതാഗതം താറുമാറായതോടെ പല യാത്രക്കാരും ബസുകളെ ആശ്രയിക്കുകയാണ്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications