Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരക്കു തീവണ്ടി പാളം തെറ്റി; റെയില്‍വെ ഗതാഗതം നിലച്ചു

കൊല്ലം: കരുനാഗപ്പള്ളിയ്ക്കും ശാസ്താം കോട്ടയ്ക്കും ഇടയില്‍ മാരാരിത്തോട്ടത്ത് ചരക്കു തീവണ്ടി പാളം തെറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. തിരുനല്‍വേലിക്ക് സമീപത്തു നിന്ന് കോട്ടയത്തേക്ക് യൂറിയയുമായി പോയ തീവണ്ടിയുടെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ നാലെണ്ണം പൂര്‍ണമായും മറിഞ്ഞു.

അപകടത്തില്‍ വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. പാളത്തിന്റെ സ്ലീപ്പറുകള്‍ നടുവെ മുറിഞ്ഞു പോയിട്ടുണ്ട്. തീവണ്ടിയുടെ ചക്രങ്ങള്‍ ഇളകിത്തെറിച്ചു. സംഭവ സ്ഥലത്ത് റെയില്‍വെ റെസ്‌ക്യു ഫോഴ്‌സ് എത്തിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. ആര്‍ക്കും ആളപായം സംഭവിച്ചിട്ടില്ല.

 goods-train-derailed

ചൊവ്വാഴ്ച വെളുപ്പിന് രണ്ടരയോടെ ഒരു പാളത്തില്‍ കൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. ഈ പാളത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും പുനസ്ഥാപിയ്ക്കാന്‍ ചൊവ്വാഴ്ച ഉച്ചകഴിയുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ (56300), ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ ( 56301), ആലപ്പുഴ - എറണാകുളം പാസഞ്ചര്‍ (56302), എറണാകുളം - ആലപ്പുഴ പാസഞ്ചര്‍ (56303), കൊല്ലം - എറണാകുളം പാസഞ്ചര്‍ (56392), എറണാകുളം - കായംകുളം പാസഞ്ചര്‍ (56387), കൊല്ലം- എറണാകുളം മെമു (66300), എറണാകുളം - കൊല്ലം മെമു (66301), കൊല്ലം - എറണാകുളം മെമു (66302), എറണാകുളം- കൊല്ലം മെമു (66303) എന്നീ തീവണ്ടികള്‍ റദ്ദാക്കി. കോട്ടയം - കൊല്ലം പാസഞ്ചര്‍ (56305), എറണാകുളം കൊല്ലം മെമു (66307) കൊല്ലം എറണാകുളം മെമു (66308) എന്നിവ ഭാഗികമായി റദ്ദാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+