കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂരില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി: ഗതാഗതം ഒറ്റവരിയില്‍ മാത്രം, ട്രെയിനുകള്‍ വൈകും

Google Oneindia Malayalam News

തൃശ്ശൂർ: പുതുക്കാട് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് പാളംതെറ്റിയത്. പുതുക്കാട് റെയില്‍വേ ഗേറ്റിന് സമീപത്ത് വെച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശ്ശൂർ - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. പുതുക്കാട് മേഖലയില്‍ റെയില്‍വേ പാളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനു സമീപമാണു ട്രെയിൻ പാളം തെറ്റിയത്. പാളത്തില്‍ നിന്നും തെന്നിമാറിയ ട്രെയിന്‍ നീക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റ പണി നടക്കുന്ന സ്ഥലമായതിനാൽ വളരെ പതുക്കെയായിരുന്നു ട്രെയിൻ സഞ്ചരിച്ചിരുന്നത്. ബോഗികളിൽ ചരക്കുണ്ടായിരുന്നില്ല. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. റെയില്‍വേയുള്ള ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

train

ട്രെയിന്‍ നീക്കുന്നത് വരെ ഗതാഗതം തടസപ്പെടുമെന്നാണ് റെയിൽവെ അറിയിച്ചിരിക്കുന്നത്. ജനശതാബ്ദി ,വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. വേണാട് എക്സ്പ്രസ് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെടാന്‍ വൈകും. കോഴിക്കോട് നിന്നും പുറപ്പെട്ട തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരിലെത്തിയാല്‍ പിടിച്ചിടും. ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കേരള എക്സ്പ്രസ് ഒറ്റപ്പാലത്ത് പിടിച്ചിട്ടിരിക്കുകയാണ്.

ദിലീപ് മുള്‍മുനയിലായ ഒരു മാസം, മുടങ്ങിയ ഷൂട്ടുകള്‍: ജാമ്യം കിട്ടിയതോടെ വീണ്ടും സിനിമ തിരക്കിലേക്ക്ദിലീപ് മുള്‍മുനയിലായ ഒരു മാസം, മുടങ്ങിയ ഷൂട്ടുകള്‍: ജാമ്യം കിട്ടിയതോടെ വീണ്ടും സിനിമ തിരക്കിലേക്ക്

Recommended Video

cmsvideo
ശ്രീനിവാസന്റെ അഭിപ്രായം പങ്കുവെച്ച് വിനായകന്‍, അനുകൂലിച്ചതോ? ട്രോളിയതോ?

ബെംഗലൂരു എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസും ഷൊര്‍ണൂരിനടുത്ത് പിടിച്ചിട്ടിരിക്കുന്നു. ട്രെയിന്‍ മാറ്റുന്നത് വൈകിയാല്‍ കോട്ടയം നിലമ്പൂര്‍ ട്രെയിന്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്.

English summary
Goods train derails in Thrissur: some Trains delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X