Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിളില്‍ ജോലി വേണോ? ഇതാ ഇപ്പോള്‍ അപേക്ഷിക്കാം, നിയമനം ബാഗ്ലൂരില്‍, മികച്ച ശമ്പളവും ആനുകൂല്യങ്ങളും

ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്നവരുടെ സ്വപ്ന ജോലികളിലൊന്നാണ് ഗൂഗിളിലേത്. അത്ര എളുപ്പത്തില്‍ ലഭ്യമാവുന്ന ഒരു ജോലിയല്ല ഗൂഗിളിലേതെങ്കിലും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉയർന്ന ശമ്പളത്തോടൊപ്പം മറ്റ് മികച്ച ആനുകൂല്യങ്ങളും ഉദ്യോഗാർത്ഥികള്‍ക്ക് ലഭിക്കും. ഇപ്പോഴിതാ ഗൂഗിളിലെ ജോലി സ്വപ്നം കാണുന്നവർക്ക് സന്തോഷ വാർത്തയുമായി ടെക് ഭീമന്‍ മുന്നോട്ട് വന്നിരിക്കുകയാണ്.

സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് മേഖലയിലെ ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും കമ്പനി പുതിയ അവസരങ്ങള്‍ തുറന്നിരിക്കുകയാണ്. മറ്റെങ്ങുമല്ല, ബാംഗ്ലൂരിലെ കേന്ദ്രത്തിലാണ് ഗൂഗിള്‍ പുതിയ ഉദ്യോഗാർത്ഥികളെ തേടുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ, മൊബൈൽ (ആൻഡ്രോയിഡ്), ഗൂഗിൾ നെസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് ഉന്നതമായ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

 jobnews

ഗൂഗിൾ വാഗ്ദാനം ചെയ്യുന്ന വേഗതയേറിയതും ചലനാത്മകവുമായ അന്തരീക്ഷത്തിൽ കരിയർ മുന്നോട്ട് കൊണ്ടുപോവാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്ന നിലയിൽ, പ്രോജക്റ്റ് മുൻഗണനകൾ കൈകാര്യം ചെയ്യുന്നതിലും സമയപരിധി പാലിക്കുന്നതിലും ഉയർന്ന നിലവാരമുള്ള സോഫ്‌റ്റ്‌വെയർ പരിഹാരങ്ങൾ നൽകുന്നതിലും ഉദ്യോഗാർത്ഥികൾ നിർണായക പങ്ക് വഹിക്കേണ്ടി വരും.

കോഡിങ്, ലഭ്യമായ സാങ്കേതികവിദ്യകൾ വിലയിരുത്തുന്നതിന് ഡിസൈൻ അവലോകനങ്ങളിൽ പങ്കെടുക്കുക, മറ്റ് ടീം അംഗങ്ങൾ വികസിപ്പിച്ച കോഡ് അവലോകനം ചെയ്യുകയും മികച്ച രീതികൾ ഉറപ്പ് വരുത്തുന്നത് ഉറപ്പാക്കാൻ ക്രിയാത്മകമായ ഫീഡ്‌ബാക്ക് നൽകുക, പ്രൊഡക്ടുകളുടേയോ സിസ്റ്റം പ്രശ്‌നങ്ങളുടെയോ സ്രോതസ്സുകളും ഹാർഡ്‌വെയർ, നെറ്റ്‌വർക്കുകൾ, അല്ലെങ്കിൽ സേവന പ്രവർത്തനങ്ങൾ, ഗുണനിലവാരം എന്നിവയിലുണ്ടാകുന്ന സ്വാധീനവും വിശകലനം ചെയ്തുകൊണ്ട് പ്രശ്‌നപരിഹാരം കണ്ടെത്തുക തുടങ്ങിയവയും ഈ ജോലിയുടെ ഉത്തരവാദിത്തങ്ങളായിരിക്കും.

മൊബൈൽ (ആൻഡ്രോയിഡ്) സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ഗൂഗിളിൽ ചേരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴേപ്പറയുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഒരു ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ തത്തുല്യമായ പ്രായോഗിക പരിചയം. പൈത്തൺ, സി, സി, ജാവ അല്ലെങ്കിൽ ജാവാസ്ക്രിപ്റ്റ് പോലുള്ള ഒന്നോ അതിലധികമോ പ്രോഗ്രാമിംഗ് ഭാഷകൾ ഉപയോഗിച്ച് സോഫ്റ്റ്‌വെയർ വികസനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം. ഡാറ്റാ ഘടനകളിലോ അൽഗോരിതങ്ങളിലോ ഉള്ള പ്രാവീണ്യം.

അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങൾക്ക് പുറമേ, ഇനിപ്പറയുന്ന യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളെയും ഗൂഗിള്‍ വളരെയധികം വിലമതിക്കുന്നു

1. കമ്പ്യൂട്ടർ സയൻസിലോ ബന്ധപ്പെട്ട ഏതെങ്കിലും സാങ്കേതിക മേഖലയിലോ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിഎച്ച്ഡി.

2. ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

3. പെർഫോമന്‍സ് ഒപ്റ്റിമൈസേഷൻ, ലാർജ് സ്കെയില്‍ സിസ്റ്റം ഡാറ്റ വിശകലനം, വിഷ്വലൈസേഷൻ ടൂളുകൾ /അല്ലെങ്കിൽ ഡീബഗ്ഗിംഗ് എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

4. ആക്സസ് ചെയ്യാവുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ മുൻ പരിചയം.

മേല്‍പ്പറഞ്ഞ യോഗ്യതകളുള്ള, ഗൂഗിളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് ഗൂഗിളിന്റെ ഓഫീഷ്യല്‍ വെബ്സൈറ്റ് വഴി ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ലോകത്തെ മുൻനിര ടെക്‌നോളജി കമ്പനികളിലൊന്നിൽ ചേരാനും ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ സ്വാധീനിക്കുന്ന നൂതന പദ്ധതികൾക്ക് സംഭാവന നൽകാനുമുള്ള മികച്ച അവസരമാണ് സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർക്ക് ഇപ്പോൾ വന്ന് ചേർന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+