Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിക്ക് സമീപം ഗൂഗിൾ മാപിൽ 'പുതിയ ദ്വീപ്'; മണൽതിട്ടയെന്ന് വാദം

കൊച്ചി; കേരള തീരത്ത് കൊച്ചിക്ക് സമീപം 'പുതിയ ദ്വീപ്' കണ്ടെത്തിയോ?ഗൂഗിൾ മാപ്പിലാണ് 'ഈ പുതിയ ദ്വീപ്' 'പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്. വൃക്ക ബീൻ ആകൃതിയിലുള്ള 'ദ്വീപ്' പടിഞ്ഞാറൻ കൊച്ചിയുടെ പകുതി വലുപ്പമുള്ളതുമാണത്രേ. എന്നാൽ ഗൂഗിൾ മാപിൽ കാണിക്കുന്ന ഇങ്ങനെയൊരു ദ്വീപാകട്ടെ കരക്കാർ ഇതുവരെ കണ്ടിട്ടുമില്ല.അപ്പോൾ എന്താകും പുതിയ ദ്വീപിന് പിന്നിലെ ഗുട്ടൻസ്?

google map

കൊച്ചിക്ക്‌ സമീപം കടലിനടിയിൽ രൂപപ്പെട്ട മണൽതിട്ടയാകാം ഇതെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. കടലിന്റെ അടിയിലായതിനാലാകണം ഇത് പുറമെ നിന്ന് നോക്കിയാൽ എളുപ്പത്തിൽ കാണാൻ സാധിക്കാത്തതെന്നും ഇവർ പറയുന്നു. ചെല്ലനം കർഷിക ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്.ഇതിനെ കുറിച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റി ഫിഷറീസ്-സമുദ്ര പഠന സർവകലാശാലയെ (കുഫോസ്) സമീപിച്ചിരുന്നു.

ഈ തിട്ടയുടെ രൂപപ്പെടലിന്റെ കാരണങ്ങൾ, കടലൊഴുക്കിലും കടലാക്രമണത്തിലും ഇത് വഹിക്കുന്ന പങ്ക്, ഈ മണൽ ശേഖരം ഉപയോഗിച്ച് ചെല്ലാനം പഞ്ചായത്തിൽ കൃതൃമ തീര പരിപോഷണം നടത്താനുള്ള സാധ്യതകൾ തുടങ്ങി നിരവധി ചോദ്യങ്ങൾ പഠന വിധേയമാക്കപ്പെടേണ്ടതുണ്ടെന്നാണ് ചെല്ലാനെ സൊസൈറ്റി വ്യക്തമാക്കുന്നത്. കഴിഞ്ഞ നാലുവർഷമായി ഈ പ്രതിഭാസം വിലയിരുത്തുന്നുണ്ടെന്നും തിട്ടയുടെ വിസ്തീർണ്ണത്തിൽ കാര്യമായ വ്യത്യാസം സംഭവിച്ചിട്ടില്ലെന്നും സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ.എക്സ്. ജൂലപ്പൻ , ജനറൽ സെക്രട്ടറി എം.എൻ. രവികുമാർ എന്നിവർ പറയുന്നു.നിലവിൽ ഇത് സംബന്ധിച്ചുള്ള കുഫോസിന്റെ പഠനം പുരോഗമിക്കുകയാണ്. അതേസമയം, അവിടെ മണൽത്തിട്ടയൊന്നും രൂപപ്പെട്ടിട്ടില്ലെന്നാണ് കൊച്ചി തുറമുഖാധികൃതർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+