വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഗുണ്ട അറസ്റ്റില്‍: വീട്ടില്‍ അതിക്രമിച്ച് കയറി!!
തൃശൂര്‍: വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. എരവിമംഗലം പോലുവളപ്പില്‍ വീട്ടില്‍ റോഷനാണ്(40) പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് 4.30 നാണ് ഇയാള്‍ മുക്കാട്ടുകര മാവിന്‍ചുവട് സ്വദേശിനിയായ വീട്ടമ്മയെ ആക്രമിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

മണ്ണുത്തി പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പിഎം രതീഷ്, എഎസ്ഐ. ഷാജു, സിപിഒ നീലകണ്ഠന്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ പുത്തൂരില്‍ ബസ് ഡ്രൈവറെ തടഞ്ഞുനിര്‍ത്തി കുത്തി പരുക്കേല്‍പ്പിച്ചതിനും നാഷണല്‍ ഹൈവേയില്‍ വാഹനങ്ങളില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതിനും കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിനും മരത്താക്കരയിലെ ബാറില്‍ അക്രമം നടത്തിയതിനും ഉള്‍പ്പെടെ ഒല്ലൂര്‍, മണ്ണുത്തി, വരന്തരപ്പിള്ളി സ്‌റ്റേഷനുകളിലായി ഒന്‍പതോളം കേസുകള്‍ നിലവിലുണ്ട്. ഒല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിലെ അംഗവും ഗുണ്ട കടവി രഞ്ജിത്തിന്റെ കൂട്ടാളിയുമാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications