കുമ്പളയില്‍ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം: പൊലീസ് നോക്കുകുത്തിയാകുന്നു, പോലീസിനിടയിലും സംസാരവിഷയം!!
കുമ്പള: കുമ്പളയിലും പരിസര പ്രദേശങ്ങളിലുമായി രണ്ടുപേരെയാണ് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടാഴ്ചക്കിടെ ഗുണ്ടാസംഘങ്ങള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടും പൊലീസ് നോക്കുകുത്തിയായി നിൽക്കുന്നു എന്നാണ് ആക്ഷേപം. മുംബൈയിലെ വ്യാപാരിയായ ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയെ രണ്ടാഴ്ച മുമ്പ് കാറില്‍ ആറംഗസംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിന് ശേഷം പൊസഡിഗുംപെയില്‍ ഉപേക്ഷിച്ചിരുന്നു.
മണിക്കൂറുകളോളം തടഞ്ഞു വെച്ച സംഘം മോചനത്തിനായി ഒരുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കേസിൽ നാലുപ്രതികളെ പിടിച്ചെങ്കിലും രണ്ടുപേരെ ഇതുവരെ പൊലീസിന് പിടിച്ച് നിയമത്തിനു മുമ്പിൽ കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ സംഭവം കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്നത്. ദുബായില്‍ നിന്ന് കൊടുത്തയച്ച 30 പവന് സ്വര്‍ണം മറ്റാർക്കോമറിച്ചുവിറ്റ കേസിലെ പ്രതിയെ ഓമ്നി വാനില്‍ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. രാഷ്ട്രിയക്കാരുടെ സ്വാധീനം മൂലം അറസ്റ്റ് ചെയ്ത രണ്ടുപേരെ നിസാര വകുപ്പുകൾ ചേർത്ത് സ്റ്റേഷന് ജാമ്യം നൽകി വിടുകയാണ് ചെയ്തത്.

ഇത് പൊലീസുക്കാർക്കിടയിൽ തന്നെ സംസാര വിഷയമായിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെ പ്രതികളെ സംരക്ഷിക്കുമ്പോൾ ഇനി ആരിൽ അഭയം തേടും എന്ന പേടിയിലാണ് ജനങ്ങൾ. രാപകൽ ഭേദമന്യേ പൊലീസിന്റെ കണ്മുന്നില് തന്നെയാണ് തോക്കും മാരകായുധങ്ങളുമായി ഗുണ്ടാസംഘം വിലസുന്നത്. അക്രമസംഭവങ്ങള്‍ വ്യാപകമായതുകാരണം നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications