അവിവാഹിതനായ കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി! സംഭവം തിരുവനന്തപുരത്ത്...

 • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam
cmsvideo
  കോണ്‍ഗ്രസ് നേതാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു | Oneindia Malayalam

  തിരുവനന്തപുരം: കോൺഗ്രസ് നേതാവിനെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി ആക്രമിച്ചു. കോൺഗ്രസ് മാറനല്ലൂർ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഊരൂട്ടമ്പലം പിരിയോക്കാട് സനൽഭവനിൽ സജികുമാറിനെ(47)യാണ് ആറംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചത്.

  ആക്രമണത്തിൽ സജികുമാറിന്റെ കൈകാലുകൾക്കും ജനനേന്ദ്രിയത്തിനും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ സജികുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി 10.30ഓടെയാണ് കെഎസ്ആർടിസി എം പാനൽ കണ്ടക്ടറും കോൺഗ്രസ് പ്രാദേശിക നേതാവുമായ സജികുമാറിനെ ആറംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി വെട്ടി പരിക്കേൽപ്പിച്ചത്.

  സ്കൂട്ടറുകളിൽ...

  സ്കൂട്ടറുകളിൽ...

  രാത്രി 10.30ഓടെ മൂന്നു സ്കൂട്ടറുകളിലായാണ് ആറംഗ സംഘം സജികുമാറിന്റെ വീട്ടിലെത്തിയത്. വാതിൽ തകർത്ത് വീടിനകത്തേക്ക് അതിക്രമിച്ച് കയറിയ അക്രമിസംഘം സജികുമാറിനെ ആദ്യം ക്രൂരമായി മർദ്ദിച്ചു.

  കൈയും കാലും...

  കൈയും കാലും...

  സജികുമാറിനെ ക്രൂരമായി മർദ്ദിച്ച ശേഷം കമ്പിപാര ഉപയോഗിച്ച് കൈകാലുകൾ തല്ലിയൊടിച്ചു. ഇതിനു പിന്നാലെ സജികുമാറിന്റെ ജനനേന്ദ്രിയത്തിനും വെട്ടേറ്റു.

  മാതാപിതാക്കൾ മാത്രം...

  മാതാപിതാക്കൾ മാത്രം...

  അക്രമം നടക്കുന്ന സമയത്ത് സജികുമാറും വൃദ്ധരായ മാതാപിതാക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇവരുടെ നിലവിളി കേട്ടാണ് അയൽവാസികൾ സംഭവമറിഞ്ഞത്.

  രക്ഷപ്പെട്ടു...

  രക്ഷപ്പെട്ടു...

  മാതാപിതാക്കളുടെ നിലവിളി കേട്ട് അയൽവാസികൾ സജികുമാറിന്റെ വീട്ടിലെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. അയൽവാസികളാണ് സജികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  ഗുരുതരം...

  ഗുരുതരം...

  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സജികുമാറിനെ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കി. ആരോഗ്യനില ഗുരുതരമായതിനാൽ സജികുമാർ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

  കാരണം?

  കാരണം?

  സജികുമാറിന് നേരെയുണ്ടായ ആക്രമണത്തിന്റെ പിന്നിലുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  കസ്റ്റഡിയിൽ...

  കസ്റ്റഡിയിൽ...

  സജികുമാറിന്റെ വീടിനു മുൻപിൽ നിന്നും രണ്ട് ആക്ടീവ സ്കൂട്ടറുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ അക്രമികളുടേതാണെന്നാണ് പോലീസ് പറയുന്നത്.

  അവിവാഹിതൻ...

  അവിവാഹിതൻ...

  അവിവാഹിതനായ സജികുമാർ തിരുവനന്തപുരം കാട്ടക്കട കെഎസ്ആർടിസി ഡിപ്പോയിലെ എംപാനൽ കണ്ടക്ടറാണ്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  goonda attack against congress local leader in trivandrum.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്