വടക്കന്‍ സെല്‍ഫിയുടെ പേരില്‍ അടിപിടി, കുരുമുളക് സ്പ്രേ പ്രയോഗം!
കോട്ടയം: നഗരത്തിലെ തീയേറ്ററില്‍ ഗുണ്ടകളുടെ വക കുരുമുളക് സ്പ്രേ പ്രയോഗം. കേസില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്.
കോട്ടയത്തെ അഭിലാഷ് തീയേറ്ററിലായിരുന്നു സംഭവം. 'ഒരു വടക്കന്‍ സെല്‍ഫി' ആയിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. സീറ്റിന്റെ പേരില്‍ ഉണ്ടായ അടിപിടിയാണ് ഒടുവില്‍ ഗുണ്ടാ ആക്രമണത്തിലേക്കും കുരുമുളക് സ്പ്രേ പ്രയോഗത്തിലേക്കും നീണ്ടത്.

സംക്രാന്തി സ്വദേശി സിനോജ്, ഗാന്ധിനഗര്‍ സ്വദേശി അന്‍സില്‍ എന്നിവരെയാണ് ഷാഡോ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തത്. അന്‍സിലിന്റെ സഹോദരനെ നാട്ടകം സ്വദേശികള്‍ സീറ്റിന്റെ പേരില്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ചത്.
തീയേറ്ററില്‍ ഇരുന്ന് തന്നെ ഫോണില്‍ ഗുണ്ടകളെ വിളിച്ച് വരുത്തുകയായിരുന്നുവത്രെ. കൈയ്യില്‍ കിട്ടിയവരെ മുഴുവന്‍ മര്‍ദ്ദിക്കുകയായിരുന്നു ഗുണ്ടാസംഘം . ഇവര്‍ തീയേറ്ററിലെത്തി ആദ്യം തന്നെ കുരുമുളക് സ്പ്രേ പ്രയോഗം നടത്തുകയായിരുന്നു. തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയും ഇവര്‍ ആക്രമണം നടത്തി .
പോലീസ് തിയേറ്ററില്‍ എത്തിയപ്പോഴേക്കും ഗുണ്ടകളെല്ലാം മുങ്ങിയിരുന്നു. പിന്നീട് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ പിടികൂടിയത് .












Click it and Unblock the Notifications