കൊച്ചിയിലെ ഗുണ്ടാത്തലവന് മതംമാറിയതെന്തിന്?
കൊച്ചി: സ്വന്തം ഇഷ്ടപ്രകാരം ഏത് മതം തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടേത്. മതംമാറ്റങ്ങള്‍ ഏറെ ആഘോഷിക്കപ്പെടുന്ന നാടും. എന്നാല്‍ ഒരു ഗുണ്ടാനേതാവ് എന്ന് വിളിക്കപ്പെടുന്ന ഒരാളുടെ മതം മാറ്റമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം.
മിക്ക ഗുണ്ടാനേതാക്കളേയും പോലെ ഇദ്ദേഹവും സ്ഥലപ്പേരിലാണ് അറിയപ്പെടുന്നത്. മരട് അനീഷ്. ഇസ്ലാം മതം സ്വീകരിച്ച അനീഷ് ഇപ്പോള്‍ പേര് മുഹമ്മദ് അനീഷ് എന്നാക്കി എന്നാണ് വിവരം.

പലരും മതം മാറുന്നത് ചില പ്രത്യേക സാഹചര്യങ്ങളില്‍ ആണ്. ചിലര്‍ മതത്തെപ്പറ്റി പഠിച്ചതിന് ശേഷം അതില്‍ ആകൃഷ്ടരായി മതംമാറാറുണ്ട്. ഇവിടെ അനീഷിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്നാണ് ചര്‍ച്ചയാകുന്നത്.
നിരവധി കേസുകള്‍ പ്രതിയായ അനീഷ് ഇപ്പോള്‍ മധുരയിലെ ജയിലില്‍ തടവിലാണ്. പുറത്തിറങ്ങിയാല്‍ എതിരാളികളുടെ ആക്രമണം ഭയക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സംരക്ഷണ വാഗ്ദാനം ലഭിച്ചതാണ് മതംമാറ്റത്തിന് പിന്നിലെന്നാണ് ഒരു അഭ്യൂഹം. ഇക്കാര്യം സ്ഥിരീകരിക്കേണ്ട അനീഷ് ജയിലിലും ആണ്.
മതം മാറ്റത്തിന് പിന്നില്‍ തീവ്രവാദ ബന്ധങ്ങളുടെണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്. മതംമാറാന്‍ പ്രേരിപ്പിച്ചത് തീവ്രവാദ ബന്ധമുള്ള ചിലരാണെന്നാണ് ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നത്. ഇവര്‍ ഇത്തരം കേസുകളില്‍ ഉള്പെട്ടിട്ടുള്ളവരാണെന്നും പറയപ്പെടുന്നു.
അനീഷ് ക്രിസ്ത്യാനിയായിരുന്നു. എന്നാല്‍ വിവാഹം കഴിച്ചത് ഒരു മുസ്ലീം യുവതിയേയും. ഇതുമായി ബന്ധപ്പെട്ടാണ് മതംമാറ്റമെന്നും ചിലര്‍ പറയുന്നുണ്ട്.
അനീഷ് മാത്രമല്ല മതം മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അയാളുടെ സംഘത്തിലെ കൂട്ടാളികളായ ചിലരും മതം മാറിയിട്ടുണ്ട്. ആദ്യം പറഞ്ഞതുപോലെ അക്രമികളില്‍ നിന്ന് സംരക്ഷണം ലക്ഷ്യമിട്ടായിരിക്കാം മതം മാറ്റമെന്നതിന് സാധ്യത കല്പിക്കുന്നത് ഇത് കൊണ്ടാണ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും











Click it and Unblock the Notifications