
കൊച്ചിയിലെ വ്യവസായിക്ക് ക്വട്ടേഷൻ സംഘത്തിന്റെ ഭീഷണി! മകനെ കൊല്ലും, ആവശ്യം 45 ലക്ഷം രൂപ
കൊച്ചി: പണം നൽകിയില്ലെങ്കിൽ വ്യവസായിയുടെ മകനെ വെട്ടിക്കൊല്ലുമെന്ന് ഗുണ്ടാ സംഘത്തിന്റെ ഭീഷണി. തിരുവനന്തപുരത്ത് നിന്നുള്ള ക്വട്ടേഷൻ സംഘമാണ് കൊച്ചിയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 15 ദിവസത്തിനകം 45 ലക്ഷം രൂപ നൽകണമെന്നാണ് ക്വട്ടേഷൻ സംഘത്തിന്റെ ആവശ്യം.
ലേഡീസ് ഹോസ്റ്റലിൽ റാഗിങ്! 54 എംബിബിഎസ് വിദ്യാർത്ഥിനികൾക്ക് 25000 രൂപ വീതം പിഴ...
ടിവി അനുപമയ്ക്ക് തെറ്റു പറ്റിയോ? കളക്ടറുടെ റിപ്പോർട്ടിൽ പിഴവുകൾ, ചാണ്ടിയുടെ പേരിൽ സ്ഥലമില്ല...
മനോരമ ന്യൂസ് ചാനലാണ് ഇതുസംബന്ധിച്ച വാർത്ത നൽകിയിരിക്കുന്നത്. ഗുണ്ടാ നേതാവിന്റെ ഫോണ് സംഭാഷണവും ചാനൽ പുറത്തുവിട്ടു. തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാനേതാവ് കരാട്ടെ ജോണിയാണ് കൊച്ചിയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. രണ്ടു വ്യവസായികൾ തമ്മിലുള്ള ബിസിനസ് തർക്കത്തിൽ ഇടപെട്ടാണ് ജോണി കൊലവിളി നടത്തിയിരിക്കുന്നത്.
15 ദിവസം സമയം തരാമെന്നും, അതിനകം 45 ലക്ഷം രൂപ നൽകിയില്ലെങ്കിൽ വിദ്യാർത്ഥിയായ മകനെ കൊല്ലുമെന്നുമാണ് ജോണിയുടെ ഭീഷണി. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. തലസ്ഥാനത്ത കുപ്രസിദ്ധ ക്രിമിനലായ കരാട്ടെ ജോണി പോലീസുകാരനെ കുത്തിയ കേസിലടക്കം പ്രതിയാണ്.