രണ്ടാം പിണറായി സര്‍ക്കാരിന്റെ കീഴില്‍ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോട്ടയത്തെ യുവാവിന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മകനെ തട്ടിക്കൊണ്ട് പോയെന്നു പോലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കീഴില്‍ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണ്. ഇവരില്‍ പലര്‍ക്കും ഭരിക്കുന്ന പാര്‍ട്ടിയുമായുള്ള ബന്ധം കാരണം പോലീസിനു മുഖം നോക്കാതെ നടപടി എടുക്കാന്‍ കഴിയുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഓരോ ദിവസത്തെയും പോലീസിന്റെ വീഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതും നാണിപ്പി ക്കുന്നതുമെന്ന് കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വന്തം മകനെ തട്ടിക്കൊണ്ട് പോയെന്നു പോലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഗുരുതര വീഴ്ചയാണു പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് .ഗുണ്ടാ നേതാവ് സ്റ്റേഷനു മുന്നില്‍ കൊണ്ട് കൊന്നു തള്ളിയിട്ടും പ്രതിക്ക് കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതിയുടെ മൊഴി കോട്ടയം എസ് പി മാധ്യമങ്ങളോട് പറഞ്ഞത് ആരെ വെള്ള പൂശാനാണെന്നു മനസിലാകുന്നില്ല .നാണംകെട്ട പ്രസ്ഥാവനയായിപ്പോയി
രണ്ടാം പിണറായി സര്‍ക്കാരിന്റെ കീഴില്‍ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണ്. ഇവരില്‍ പലര്‍ക്കും ഭരിക്കുന്ന പാര്‍ട്ടിയുമായുള്ള ബന്ധം കാരണീ പോലീസിനു മുഖം നോക്കാതെ നടപടി എടുക്കാന്‍ കഴിയുന്നില്ല. താഴെ തട്ടിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് പാര്‍ട്ടിയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടു. കേരളാ പോലീസിലെ മിടുക്കരായ പല ഉദ്യോഗസ്ഥര്‍ക്കും ക്രമസമാധാനച്ചുമതല നല്‍കാത്തതും സമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടാനുള്ള കാരണമാണെന്ന് ചെന്നിത്തല പറഞ്ഞു.
ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ആളപയാമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.












Click it and Unblock the Notifications