ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ച് ഡ്രൈവറെ ആക്രമിച്ച് പണംതട്ടും: നാലംഗ സംഘം പിടിയില്‍
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ രാത്രി ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ച് ഒഴിഞ്ഞസ്ഥലത്തുവെച്ച് ഡ്രൈവറെ ആക്രമിച്ച് പണവും മറ്റും കവര്‍ന്ന് വണ്ടിയുമായി മുങ്ങുന്ന മൂന്നംഗ സംഘത്തെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പുറനാട്ടുകര സ്വദേശി കുരിശിങ്കല്‍ പ്രിന്റോ (27), അടാട്ട് അമ്പലംകാവ് സ്വദേശി നിതിനിക്കല്‍ ലിയോ (ലിയോണ്‍25), ഒളരി പുല്ലഴി സ്വദേശി മാളിയേക്കല്‍ സിന്റപ്പന്‍ (സിന്റോ 27) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ പൂര ദിവസം രാത്രി 10.00ന് ചെട്ടിയങ്ങാടിയില്‍നിന്നും സംഘം ഓട്ടോറിക്ഷ വാടകക്ക് വിളിച്ചു. പുല്ലഴി പാടത്തെത്തിയപ്പോള്‍ ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം പണവും ഒട്ടോറിക്ഷയും തട്ടിയെടുത്തതായാണ് കേസ്. ചെവ്വൂര്‍ സ്വദേശി മാര്‍ത്തുങ്കല്‍ ഹരിയെയാണ് പ്രതികള്‍ ആക്രമിച്ചത്.
ഇക്കഴിഞ്ഞ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ദിവസം രാത്രി 9.30ന് തൃശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡില്‍നിന്ന് ഓട്ടോറിക്ഷ വാടകക്ക് വിളിച്ച് മുതുവറ മുള്ളൂരെത്തിയപ്പോള്‍ ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം പണവും മറ്റും കവര്‍ന്നതായും പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൂര്‍ക്കഞ്ചേരി സ്വദേശി പന്തീരായില്‍ ബാബു എന്നയാളെ ആക്രമിച്ചാണ് പണം കവര്‍ന്നത്. സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ബാബു ചികിത്സയിലായിരുന്നു.

തൃശൂര്‍ പുഴക്കലില്‍ അന്യസംസ്ഥാനക്കാരായ യുവാക്കളെ ആക്രമിച്ച് പണവും മറ്റും കവര്‍ന്നതായും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പിടിയിലായ പ്രിന്റോയും, ലിയോണും കൊലപാതക ശ്രമ കേസിലടക്കം നിരവധി കേസുകളിലെ പ്രതികളാണ്. ഇവര്‍ക്കെതിരേ തൃശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ വധശ്രമ കേസ്, പേരാമംഗലം പോലീസ് സ്‌റ്റേഷനില്‍ ആയുധം കൈവശം വെച്ചതിനും, ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസും നിലവിലുണ്ട്. പ്രതികള്‍ തട്ടിയെടുത്ത ഓട്ടോറിക്ഷ പോലീസ് കണ്ടെടുത്തു.
ഈസ്റ്റ് സിഐ സേതുവിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ് അംഗങ്ങളായ എഎസ്ഐമാരായ എന്‍ജി സുവ്രതകുമാര്‍, പിഎം റാഫി, കെ ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടിവി ജീവന്‍, പികെ പഴനിസ്വാമി, എംസ് ലിഗേഷ്, കെബി വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications