ഹാദിയയെ മരുന്ന് കൊടുത്ത് മയക്കി കിടത്തുന്നു.. ഗുരുതര ആരോപണവുമായി അയാം ഹാദിയ സംവിധായകൻ
കോഴിക്കോട്: ഹാദിയ കേസില്‍ ഗുരുതര ആരോപണവുമായി പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍. ഹാദിയയെ മരുന്ന് നല്‍കി മയക്കിക്കിടത്തുകയാണ് എന്നാണ് ഗോപാല്‍ മേനോന്‍ ആരോപിച്ചിരിക്കുന്നത്. മീഡിയാ വണ്‍ ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഹാദിയയെ പിതാവ് അശോകന്‍ ക്രൂരമായി മര്‍ദിക്കുന്നതായി വെളിപ്പെടുത്തുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ കയ്യിലുണ്ടെന്നും അതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഗോപാല്‍ മേനോന്‍ ആവശ്യപ്പെട്ടു.

അയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് ഗോപാല്‍ മേനോന്‍. നാളെ പുറത്തിറങ്ങാനിരിക്കുന്ന ഡോക്യുമെന്ററിയുടെ വിശദാംശങ്ങള്‍ വിവരിക്കവേയാണ് സംവിധായകന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഹാദിയയെ മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ അച്ഛന്‍ അശോകന്റെ നേതൃത്വത്തില്‍ ബിജെപി പദ്ധതി തയ്യാറാക്കുന്നതായും അമ്മ പൊന്നമ്മ ഹാദിയയോട് പറയുന്ന ഓഡിയോയും ഗോപാല്‍ മേനോന്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. ഹാദിയയ്ക്ക് മരുന്ന് നല്‍കി മയക്കുന്നത് പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കണമെന്നും ഗോപാല്‍ മേനോന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications