കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭസ്വാമി ക്ഷേത്രം: ജില്ലാ ജഡ്ജിയില്‍ അമിക്കസ് ക്യൂറിക്ക് തൃപ്തിയില്ല

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ശ്രീപത്മനാഭശ്വാമി ക്ഷേത്രം ഭരണസമിതി അധ്യക്ഷയായ ജില്ലാ ജഡ്ജിക്ക് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ വിമര്‍ശനം. സുപ്രീം കോടതി നിര്‍ദ്ദേഷശത്തെ തുടര്‍ന്നാണ് ജില്ലാ ജഡ്ജി അധ്യക്ഷയായി പുതിയ ക്ഷേത്രം ഭരണസമിതി രൂപീകരിച്ചത്.

കെപി ഇന്ദിരയാണ് ജില്ലാ ജഡ്ജി. വന്‍ പോലീസ് സന്നാഹത്തോടെയാണ് ജഡ്ജി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നതെന്നാണ് ആക്ഷേപം. ഇത് ഭക്തര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്നതായും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Sree Padmnabhaswamy Temple

ക്ഷേത്ര ഭരണ സമിതി അധ്യക്ഷയായ ജില്ലാ ജഡ്ജി ചുമതലകള്‍ മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും ഗോപാല്‍ സുബ്രഹ്മണ്യം ഉന്നയിക്കുന്നുണ്ട്. ഭരണസമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങള്‍. നവംബര്‍ 11 നാണ് സുപ്രീം കോടതി ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസ് വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുന്നോടിയായി ഗോപാല്‍ സുബ്രഹ്മണ്യം വീണ്ടും ക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ക്ഷേത്രത്തിന് പുതിയ ഭരണ സമിതി രൂപീകരിച്ചത്. ക്ഷേത്ര ഓഡിറ്റിങ്ങിനായി മുന്‍ സിഎജി വിനോദ് റായിയേയും നിയമിച്ചിരുന്നു. വിനോദ് റായിയുടെ റിപ്പോര്‍ട്ടും നവംബര്‍ 11 ന് കോടതിയില്‍ സമര്‍പ്പിക്കും.

English summary
Gopal Subrahmanya against District Judge in Sree Padmanabhaswamy Temple issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X