കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭസ്വാമി ക്ഷേത്രം അമിക്കസ് ക്യൂറി പിന്മാറി?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പത്മനാഭ സ്വാമി ക്ഷേത്രം അമിക്കസ് ക്യൂറി പദവിയില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യം പിന്മാറി. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

ജസ്റ്റിസ് ആര്‍എം ലോധയുമായുള്ള അഭിപ്രായ വ്യതാസത്തെത്തുടര്‍ന്നാണ് പിന്മാറ്റമെന്ന് അറിയുന്നു. റിപ്പോര്‍ട്ടിലെ ആത്മീയ പരമായ പരാമര്‍ശങ്ങളാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന് തിരിച്ചടിയായതെന്ന് സൂചന. അദ്ദേഹവുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പറഞ്ഞത്.

Gopal Subramanyam

ജഡ്ജി നിയമന വിവാദത്തെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഹാജരാകുന്ന കേസുകളില്‍ താന്‍ ഹാജരാകില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കിയിരുന്നു. അതെസമയം ആര്‍എം ലോധ പത്മനാഭസ്വാമി ക്ഷേത്രക്കേസ് പരിണഗിയ്ക്കുന്ന ബഞ്ചില്‍ നിന്ന് പിന്മാറിയിരുന്നു. പുതിയ ബഞ്ചാണ് കേസ് പരിഗണിയ്ക്കുന്നത്. ജസ്റ്റിസുമാരായ അനില്‍ അര്‍ ദാവെയും ടിഎസ് താക്കൂറും ആണ് കേസ് പരിണഗിയ്ക്കുന്നത്.

English summary
Gopal Subramaniam will not appear as Amicus curiae in Padmanabhaswamy Temple Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X