'സംഘികളുടെ ശാസ്ത്രജ്ഞന്‍' ഗോപാലകൃഷ്ണന് അവാര്‍ഡ് നല്‍കാന്‍ ഇടത് മന്ത്രിമാര്‍,പിന്മാറണമെന്ന് അണികള്‍..
ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ വിഎസ് സുനില്‍ കുമാറും, എസി മൊയ്തീനും പങ്കെടുക്കരുതെന്നാണ് ഇടത് അനുകൂലികളും ശാസ്ത്ര സാഹിത്യ പരിഷത്തും ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം: സംഘപരിവാറിന്റെ 'സ്വന്തം ശാസ്ത്രജ്ഞനായ' എന്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങില്‍ ഇടത് മന്ത്രിമാര്‍ പങ്കെടുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. ടിആര്‍ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റിബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ശ്രീനാരായണ പുരസ്‌കാരമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഓണററി ഡയറക്ടറായ എന്‍ ഗോപാലകൃഷ്ണന് സമ്മാനിക്കുന്നത്.
എന്നാല്‍ ശാസ്ത്ര വിരുദ്ധതയും ഹൈന്ദവ വര്‍ഗീയതയും പ്രചരിപ്പിക്കുന്ന ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ വിഎസ് സുനില്‍ കുമാറും, എസി മൊയ്തീനും പങ്കെടുക്കരുതെന്നാണ് ഇടത് അനുകൂലികളും ശാസ്ത്ര സാഹിത്യ പരിഷത്തും ആവശ്യപ്പെടുന്നത്. ചടങ്ങില്‍ ഇടത് മന്ത്രിമാര്‍ പങ്കെടുക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

സംഘികളുടെ സ്വന്തം ശാസ്ത്രജ്ഞന്‍...
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനായ ഡോ എന്‍ ഗോപാലകൃഷ്ണന്‍ കടുത്ത ഹൈന്ദവ വര്‍ഗീയ വാദിയും, സംഘപരിവാര്‍ അനുനായിയുമാണ്.

പന്നി പ്രസവിക്കുന്നത് പോലെ പ്രസവിച്ചെന്ന് ആരോപണം...
മലപ്പുറത്ത് കൂടുതല്‍ എംഎല്‍മാരുണ്ടാവാന്‍ കാരണം മലപ്പുറത്തെ സ്ത്രീകള്‍ പന്നി പ്രസവിക്കുന്നത് പോലെ പ്രസവിച്ചിട്ടാണെന്ന ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.

ഗോപാലകൃഷ്ണന്റെ നാനോ ടെക്‌നോളജി...
നോട്ട് നിരോധനത്തെ ന്യായീകരിക്കാനായി പുതിയ രണ്ടായിരം നോട്ടില്‍ നാനോ ചിപ്പുണ്ടെന്നും, നോട്ട് എവിടെയുണ്ടെങ്കിലും അതിലെ പ്രത്യേക സംവിധാനം ഉപയോഗിച്ച് അതെവിടെയാണെന്നും എത്രയെണ്ണമുണ്ടെന്നും കണ്ടെത്താന്‍ കഴിയുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

പുരസ്‌കാരം സമ്മാനിക്കുന്നത് മന്ത്രിമാര്‍...
ടിആര്‍ ചാരിറ്റിബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ ഇടത് മന്ത്രിമാരായ വിഎസ് സുനില്‍ കുമാറും എസി മൊയ്തീനുമാണ് പങ്കെടുക്കുന്നത്. എസി മൊയ്തീന്‍ ചടങ്ങിന്റെ ഉദ്ഘാടനവും വിഎസ് സുനില്‍ കുമാര്‍ പുരസ്‌കാരവും സമ്മാനിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു...
ശനിയാഴ്ച തൃശൂരില്‍ വെച്ചാണ് ഗോപാലകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കുന്നത്. എന്നാല്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുമോ എന്ന കാര്യം പിന്നീട് വ്യക്തമാക്കാമെന്നാണ് മന്ത്രിമാരുടെ ഓഫീസില്‍ നിന്ന് അറിയിച്ചത്.

ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ഇടത് അനുകൂലികള്‍...
എന്നാല്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങില്‍ ഇടത് മന്ത്രിമാര്‍ പങ്കെടുക്കരുതെന്നാണ് ഇടത് അനുകൂലികളുടെ അഭിപ്രായം. ശാസ്ത്ര സാഹിത്യ പരിഷത്തടക്കമുള്ളവര്‍ മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications