പിണറായിക്ക് എന്തഭിമാനം?അയ്യായിരം പോലീസുകാരെ ചുറ്റും നിര്‍ത്തി പ്രസംഗിക്കാന്‍ ആര്‍ക്കും സാധിക്കും!
അങ്ങനയാണെങ്കില്‍ അമേരിക്കയില്‍ നിന്ന് സൈന്യത്തെ കൊണ്ടുവന്ന് സുരക്ഷയൊരുക്കട്ടെ എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
തിരുവനന്തപുരം: അയ്യായിരം പോലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ചുറ്റും നിര്‍ത്തി പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് എന്ത് അഭിമാനമാണുള്ളതെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ലോകത്തിലുള്ള മുഴുവന്‍ പോലീസുകാരെയും ചുറ്റും നിര്‍ത്തി പ്രസംഗിക്കാന്‍ ആര്‍ക്കും സാധിക്കുമെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു.
ഇത്രയും പോലീസുകാരെ ചുറ്റും നിര്‍ത്തി പ്രസംഗിക്കുന്നത് വലിയ കാര്യമൊന്നുമല്ല, അങ്ങനയാണെങ്കില്‍ അമേരിക്കയില്‍ നിന്ന് സൈന്യത്തെ കൊണ്ടുവന്ന് സുരക്ഷയൊരുക്കട്ടെ എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി മംഗലാപുരത്ത് എത്തിയത് മനസമാധാനത്തോടെയല്ലെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ ഭീഷണി വകവെയ്ക്കാതെ മംഗലാപുരത്തെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തതിനെ സംബന്ധിച്ച് പ്രതികരണം ചോദിച്ചപ്പോഴാണ് ഗോപാലകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞത്.

സംഘപരിവാര്‍ സംഘടനകളെ വേട്ടയാടുന്നത് പിണറായി വിജയനും പാര്‍ട്ടിയും അവസാനിപ്പിക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംഘപരിവാര്‍ ഭീഷണി വകവെയ്ക്കാതെയാണ് മുഖ്യമന്ത്രി മംംഗലാപുരത്തെ പരിപാടിയില്‍ പങ്കെടുത്തത്. സിപിഎം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ റാലി ഉദ്ഘാടനം ചെയ്ത അദ്ദേഹം ആര്‍എസ്എസിനെയും സംഘപരിവാറിനെയും രൂക്ഷമായ ഭാഷയിലാണ് ആക്രമിച്ചത്.












Click it and Unblock the Notifications