'കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ടല്ലോ...; ഗോപി സുന്ദറിനും അമൃതയ്ക്കും നേരെ വീണ്ടും സൈബറാക്രമണം
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണത്തിന് ഇരയാകുന്നവരാണ് അമൃത സുരേഷും ഗോപി സുന്ദറും. രണ്ടു പേരും സമൂഹ മാധ്യമങ്ങളിൽ പങ്കിടുന്ന ചിത്രങ്ങൾക്ക് നേരെ നിരവധി സൈബർ ആക്രമണം ഉണ്ടാകാറുണ്ട്.
അമൃതയുടെയും ഗോപി സുന്ദറിന്റെയും പ്രണയം പരസ്പരം പരസ്യപ്പെടുത്തുന്നതിന് പിന്നാലെയാണ് വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് ഇവർ ഇരകളായി മാറിയത്. എന്നാൽ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളെയൊന്നും ഇരുവരും വകവയ്ക്കാറില്ല.
അടിക്കടി ഒരുമിച്ചുള്ള നിമിഷങ്ങളെല്ലാം ഫോട്ടോയാക്കി സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. ചിത്രങ്ങളെല്ലാം വൈറലാകുന്നതിനൊപ്പം തന്നെ പ്രതികരണങ്ങളും ഉണ്ടാകാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ച് പങ്കിട്ട ചിത്രം വീണ്ടും ചർച്ചയായി മാറുകയാണ്.

വൈറലായ പുതിയ ചിത്രങ്ങൾക്ക് പിന്നാലെ നിരവധി കമന്റുകളും എത്തി. അച്ഛനെയും മോളെയും പോലെ തോന്നുന്നു എന്നാണ് ചിലർ കമന്റ് ചെയ്തത്. ഇത്തരം സൈബർ ആക്രമങ്ങളോട് ഇരുവരും പ്രതികരിച്ചിരുന്നു. അനാവശ്യമായി തങ്ങളെ വിമര്‍ശിക്കുന്ന ഒരു പണിയുമില്ലാത്തവര്‍ക്ക് പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു രണ്ടു പേരുടെയും പ്രതികരണം.

അമൃത സുരേഷ് ആയിരുന്നു സോഷ്യല്‍ മീഡിയ വഴി ഗോപി സുന്ദറും ആയുളള ബന്ധത്തെ കുറിച്ചും എല്ലാ വിശേഷങ്ങളും പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും തക്ക മറുപടി അമൃത നല്‍കിയിരുന്നു. അതേസമയം, ക്ഷേത്ര സന്ദര്‍ശനവും സ്റ്റേജ് പരിപാടികളിലും വളരെ ശ്രദ്ധ നേടുന്നവരാണ് ഇരുവരും.

എന്നാൽ, അമൃതയുമായി താൻ ഒന്നിച്ചു എന്നും കുറച്ചു കാലം കൊച്ചിയില്‍ താമസിച്ചതിന് ശേഷം ഹൈദരാബാദിലേക്കും പോകാൻ തയ്യാറെടുക്കുകയാണെന്നും ഗോപി സുന്ദര്‍ അറിയിച്ചു. അതേസമയം, പിറന്നാൾ ദിനത്തിൽ അമൃത സുരേഷിനും മകൾക്കും ഒപ്പം ഗോപി സുന്ദർ ഗുരുവായൂരിൽ ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങൾ വാറ ആയിരുന്നു.
സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ
Recommended Video

"ഓം നമോ നാരായണായ" എന്ന അടികുറിപ്പോടെ മൂന്ന് പേരും അമ്പലത്തിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ ആയിരുന്നു വൈറൽ ആയി മാറിയത്. ഇവയൊക്കെ അമൃതയായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകൾ നേർന്ന് കൊണ്ടും ചിത്രങ്ങൾ എത്തിയിരുന്നു. "ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത്" എന്നാണ് ചിത്രത്തിന് താഴെ അമൃത അടിക്കുറിപ്പ് എഴുതിയത്. എന്നാൽ, വൈറ ആയ ചിത്രത്തിന് പിന്നാലെ, കമന്റില്‍ അമൃതയുടെ സഹോദരി അഭിരാമിയും സ്നേഹമറിയിച്ചിരുന്നു.












Click it and Unblock the Notifications