കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോപ്പി സുന്ദർ അല്ല ഗോപി സുന്ദർ തന്നെ' ശ്രീജിത്തിനായി പാട്ടൊരുക്കി ഗോപി സുന്ദർ, യുടൂബിൽ ഹിറ്റ്

ശ്രീജിത്തിന് പിന്തുണയുമായി മലയാള സിനിമാലോകത്തെ കൂടാതെ ചലചിത്ര ലോകത്തെ സംഗീത കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

കൊച്ചി: ശ്രീജിത്തിന് നീതി ലഭിക്കുകയെന്നത് ഇപ്പോൾ എല്ലാ മലയാളികളുടേയും ഒരു ആവശ്യമായി മാറിയിരിക്കുകയാണ്. ശ്രീജിത്തിന് പിന്തുണയുമായി മലയാള സിനിമാലോകത്തെ കൂടാതെ സംഗീത കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്. സംഗീത സംവിധായകൻ ഗോപീ സുന്ദറിന്റെ നേതൃത്വത്തിൽ ഗായകരായ സിതാരയും അഭയ ഹിരണ്മയിയും മുഹമ്മദ് മന്‍സൂറുമാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ശ്രീജിത്തിന് പിന്തുണയുമായി പുതിയ ഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഗാനം ഇപ്പോൾ യൂടൂബിൽ സൂപ്പർ ഹിറ്റാണ്.

sreejith

കൺപീലിയിൽ വരെ മഞ്ഞ്, സൈബീരിയയിൽ ശൈത്യം അതിരൂക്ഷം, ചിത്രങ്ങൾ വൈറൽകൺപീലിയിൽ വരെ മഞ്ഞ്, സൈബീരിയയിൽ ശൈത്യം അതിരൂക്ഷം, ചിത്രങ്ങൾ വൈറൽ

'കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം' എന്നുതുടങ്ങുന്ന ഗാനത്തിന്റെ തുടക്കം. ബികെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപീ സുന്ദറാണ്. ഗോപീ സുന്ദറും സിതാരയും അഭയ ഹിരണ്മയിയും മുഹമ്മദ് മന്‍സൂറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീ വാണ്ട്' ജസ്റ്റിസ് എന്ന വരികളിലൂടെ ഏവരും സംഗീത ലോകവും ശ്രീജിത്തിന് ഉറച്ച പിന്തുണ നൽകിയിരിക്കുകയാണ്.

ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ചെന്നിത്തലയെ സമീപിച്ചിരുന്നു, എന്നാൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ, തുറന്ന് പറഞ്ഞ് ശ്രീജിത്ത്ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ചെന്നിത്തലയെ സമീപിച്ചിരുന്നു, എന്നാൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ, തുറന്ന് പറഞ്ഞ് ശ്രീജിത്ത്

'കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം' എന്നുതുടങ്ങുന്ന ഗാനത്തിന്റെ തുടക്കം. ബികെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപീ സുന്ദറാണ്. ഗോപീ സുന്ദറും സിതാരയും അഭയ ഹിരണ്മയിയും മുഹമ്മദ് മന്‍സൂറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീ വാണ്ട്' ജസ്റ്റിസ് എന്ന വരികളിലൂടെ ഏവരും സംഗീത ലോകവും ശ്രീജിത്തിന് ഉറച്ച പിന്തുണ നൽകിയിരിക്കുകയാണ്സാധാരണഗതിയിൽ ഗോപീ സുന്ദറിന്റെ പാട്ടുകൾ പുറത്തു ഇറങ്ങുന്നതിനു പിന്നാലെ ട്രോളുകളുടെ പരമ്പരയായിരിക്കും. എന്നാൽ ഇക്കൂറി ഗോപി സുന്ദറിനു സോഷ്യൽ മീഡിയയിൽ കയ്യടിയോടെയാണ് സ്വീകരിച്ചരിക്കുന്നത്. കൂടാതെ യുട്യൂബിൽ റിലീസ് ചെയ്ത പാട്ടിന് ലഭിക്കുന്ന പ്രതിഫലം ശ്രീജിത്തിനു കൈമാറുമെന്നും ഗോപി സുന്ദർ വ്യക്തമാക്കിയിട്ടുണ്ട്

നേരത്തെ ശ്രീജിത്തിന് പിന്തുണയുമായി ചലചിത്ര മേഴലയിലുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. നേരിട്ടും അല്ലാതെയുമായി ശ്രീജിത്തിന് എല്ലാ വിധ പിന്തുണയും ഇവർ അറിയിച്ചിട്ടുണ്ട്. നിവിൻ പോളി, പൃഥ്വിരാജ്, ടെവിനോ തോമസ്, പാർവതി, പ്രിയങ്ക നായർ എന്നിവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ടെവിനോയും , പ്രിയങ്കയും നേരിട്ടാണ് വന്നാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
gopi sundra and team support sreejith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X