Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുക്കൗട്ട് നോട്ടീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പാസ്റ്ററെ തല്ലിയ ആര്‍എസ്എസുകാരന്‍.. പോലീസേ കഷ്ടം!

ഇരിങ്ങാലക്കുടയിൽ പാസ്റ്റർക്കും വൈദിക വിദ്യാത്ഥികൾക്കും നേരെ ആക്രമണം അഴിച്ചുവിട്ട ഹിന്ദു വർഗീയവാദികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് കഴിഞ്ഞ ദിവസമായിരുന്നു പോലീസ് വ്യക്തമാക്കിയത്. സംഭവത്തിലെ പ്രധാന പ്രതി പുളിപ്പറമ്പില്‍ ഗോപിനാഥനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

ഗോപിനാഥന്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നതെന്ന്. അതേസമയം തന്‍റെ പേരില്‍ പോലീസ് പുറപ്പെടുവിച്ച ലുക്കൗ ഔട്ട് നോട്ടീസ് തന്‍റെ ഫേസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്ത് പോലീസിനെ വെല്ലുവിളിച്ചിരിക്കുകയാണ് ഗോപിനാഥ്.

മര്‍ദ്ദനം

മര്‍ദ്ദനം

പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസിനേയും രണ്ട് വൈദിക വിദ്യാര്‍ത്ഥികളേയും ആണ് കഴിഞ്ഞ ദിവസം ചിലര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ഹിന്ദുക്കളുടെ ഏരിയയില്‍ എന്തിന് വന്നു എന്ന് ചോദിച്ചായിരുന്നു ആക്രമണം. പാസ്റ്റര്‍മാരുടെ കൈയ്യില്‍ ഉണ്ടായിരുന്ന ലഘുലേഖകള്‍ കീറിപ്പറിച്ച സംഘം ഇനി ഈ പണിക്ക് വന്നാല്‍ മുഖമടിച്ച് പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീഡിയോ

വീഡിയോ

ഹിന്ദു വീടുകളില്‍ കയറുന്നില്ലെന്ന് പറഞ്ഞിട്ടും സംഘം ഇവരെ വെറുതേ വിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആക്രമികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.ഗോപിനാഥ് കൊടുങ്ങല്ലൂര്‍ എന്നയാളാണ് വീഡിയോയില്‍ പാസ്റ്റര്‍മാരെ ഭീഷണിപ്പെടുത്തുന്നത്. ഇയാളെ കൂടാതെ മറ്റ് ചിലരും വീഡിയോയില്‍ ഉണ്ട്.

പ്രതിഷേധം

പ്രതിഷേധം

വീഡിയോ വൈറലാകാന്‍ തുടങ്ങിയതോടെ വന്‍ പ്രതിഷേധമാണ് സംഭവത്തില്‍ ഉയര്‍ന്നത്. പിന്നാലെ പാസ്റ്റര്‍ ഗോപിനാഥനെതിരെ പോലീസില്‍ പരാതി നല്‍കി. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഗോപിനാഥിനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇയാള്‍ ഒളിവിലാണെന്ന് വ്യക്തമാക്കിയത പോലീസ് ഇയാള്‍ക്കായുള്ള ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.

സ്വന്തം വാളില്‍

സ്വന്തം വാളില്‍

എന്നാല്‍ പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് സ്വന്തം വാളില്‍ പോസ്റ്റ് ചെയ്താണ് ഇയാള്‍ പോലീസിനെ വെല്ലുവിളിച്ചിരിക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസില്‍ ഗോപിനാഥന്‍റെ വയസ് 26 എന്നാണ് രേഖപ്പെടുത്തി ഇരിക്കുന്നത്. '25 വയസ് ആര്‍ക്ക് എനിക്കാ' എന്ന് പരിഹാസ രൂപേണ ഒരു കമന്‍റും നോട്ടീസിനൊപ്പം കുറിച്ചിട്ടുണ്ട്. നിരവധി സംഘപരിവാര്‍ അനുകൂലികള്‍ ഗോപിനാഥിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നുണ്ട്. ലുക്ക്ഔട്ട് നോട്ടീസ് സ്വന്തം വാളില്‍ ഷെയര്‍ ചെയ്യുന്ന ചങ്കൂറ്റം കണ്ടിട്ടുണ്ടോ മരണമാസ്സ് എന്ന അടിക്കുറിപ്പോടെയാണ് സംഘപരിവാര്‍ അനുകൂല ഐഡികള്‍ ഇത് ഷെയര്‍ ചെയ്യുന്നത്. അതേസമയം അയാളുടെ സ്വന്തം അക്കൗണ്ടില്‍ ഇപ്പോള്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

അഭിനന്ദനം

അഭിനന്ദനം

അതേസമയം മതപരിവര്‍ത്തനത്തെ തടഞ്ഞ് ഹിന്ദു സംസ്കാരത്തെ രക്ഷിച്ച ആളായും വീരപുത്രനായുമൊക്കെയാണ് സംഘപരിവാര്‍ അനുകൂലികള്‍ ഇയാളെ ചിത്രീകരിക്കുന്നത്. പാസ്റ്ററെ തല്ലിയ നടിപടിയെ അഭിനന്ദിച്ചും ഇയാളുടെ വാളില്‍ പലരും പോസ്റ്റിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+