ഒന്ന് മനസുവച്ചാൽ ആൾദൈവമാകാമായിരുന്നു; ഇന്ത്യയിൽ അന്തവിശ്വാസം വളർത്തിയതാര്? ഈ വീഡിയോയിലുണ്ട് എല്ലാം..
ആൾ ദൈവങ്ങൾക്ക് ഇപ്പോൾ കഷ്ടകാലം തന്നെയാണ്. കേരളത്തിൽ സന്തോഷ് പണ്ഡിറ്റ് അറസ്റ്റിലായതുമുതലാണ് ആൾ ദൈവങ്ങളുടെ കള്ളകളിൽ വെളിച്ചത്തു വരുന്നത്. ഗുർമീത് സിങ് അറസ്റ്റിലായതോടെ വീണ്ടും ആൾദൈവങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ആൾദൈവമാകാൻ കഴിയേണ്ടിയിരുന്ന ഒരാൾ നമ്മുടെ കേരളത്തിലുണ്ട്.
അത് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടാണ്. എന്നാൽ ആള്‍ദൈവങ്ങളുടെ തട്ടിപ്പില്‍ സാധാരണക്കാര്‍ പെടുന്നതിനെതിരെ ബോധവല്‍ക്കരണവുമായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായികൊണ്ടിരിക്കുകയാണ്. ഒന്നു മനസു വെച്ചിരുന്നെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ ആള്‍ദൈവം ആകാന്‍ കഴിയേണ്ടിയിരുന്നത് മുതുകാടായിരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് പരാമര്‍ശിച്ചു കൊണ്ടാണ് മുതുകാടിന്റെ വീഡിയോ ആരംഭിക്കുന്നത്.

ഭരണകൂടത്തെ പോലും സ്വാധീനിക്കുന്നു
ആള്‍ ദൈവങ്ങള്‍ നമ്മുടെ നാട്ടിലെ ഭരണകൂടങ്ങളെ പോലും സ്വാധീനിക്കുന്ന കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള കോടതി വിധിയാണ് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നതെന്ന് പറഞ്ഞ അദ്ദേഹം കോടതി വിധിക്ക് നന്ദിയും പറഞ്ഞു.

വ്യക്തിത്വം പണയപ്പെടുത്തരുത്
ആള്‍ദൈവങ്ങള്‍ക്ക് മുമ്പില്‍ വ്യക്തിത്വം പണയപ്പെടുത്താന്‍ ആരും തയ്യാറാകരുതെന്നാണ് മുതുകാടിന്റെ അഭ്യര്‍ത്ഥന. ഇത്തരം ആള്‍ദൈവങ്ങളിലേക്ക് പണം ഒഴുകിവരും. എന്നാല്‍, അതൊന്നും നേരായ മാര്‍ഗ്ഗത്തില്‍ അല്ലെന്ന ബോധ്യം വേണമെന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു.

ഭരണകൂടങ്ങളെയും സ്വാധീനിക്കും
ഇത്തരക്കാരിൽ പണം കുമിഞ്ഞ് കൂടിയാല്‍ പിന്നെ ഭരണകൂടങ്ങളെ കൂടി അവര്‍ സ്വാധീനിക്കും അങ്ങിനെ വന്നാല്‍ പിന്നെ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല അദ്ദേഹം പറഞ്ഞു.

കവടി നിരത്തി
രാജ്യത്തിന്റെ സ്വാതന്ത്ര്യം ലഭിക്കുന്ന സമയം പ്രഖ്യാപിക്കാന്‍ വേണ്ടി കവടി നിരത്തിയിത് കണ്ട് അന്ന് മൗണ്ട് ബാറ്റണ്‍ പറഞ്ഞിരുന്നു ഇന്ത്യ ഒരിക്കലും അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിതരാകില്ല എന്നും അദ്ദഹം പരയുന്നു.

അന്ധ വിശ്വാസം
മൗണ്ട് ബാറ്റൺ പറഞ്ഞതുപോലെ തന്നെ ഇന്ത്യ സ്വാതന്ത്ര്യം നേടി ഏറെക്കാലം കഴിഞ്ഞിട്ടും ഇത്തരം ആള്‍ദൈവങ്ങള്‍ അടക്കിവാഴുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു.

ആർക്കും അമാനുഷിക ശക്തിയില്ല
ആദ്യം നമ്മള്‍ മനസിലാക്കേണ്ടത് അവര്‍ക്ക് യാതൊരു അമാനുഷിക ശക്തിയുമില്ലെന്നാണ്. ആള്‍ ദൈവങ്ങളുടെ ‘അത്ഭുത' സിദ്ധികളെല്ലാം തികച്ചും ശാസ്ത്രീയമായ കാര്യമാണെന്നും അദ്ദേഹം പറയുന്നു.
അത്ഭുതങ്ങൾ കാട്ടുന്നത് ആളുകളെ ആഹ്ളാദിപ്പിക്കാൻ
അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുക്കുന്നത്, പച്ചവെള്ളം കത്തിക്കുന്നത്, തുടങ്ങിയവയെല്ലാം എങ്ഹിനെയെന്ന് അദ്ദേഹം തുറന്ന് കാട്ടുന്നു. ഞാന്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന ആളാണ്. എന്നാല്‍, എനിക്ക് യാതൊരു അമാനുഷിക ശക്തിയുമില്ല. നിരന്തരം പരിശീലനത്തിലൂടെയാണ് ഇത് സ്വായത്തമാക്കുന്നത്.അത് ആളുകളെ ആഹ്ലാദിപ്പിക്കാനാണ്. എന്നാല്‍ ആള്‍ ദൈവങ്ങള്‍ അതിനല്ല ശ്രമിക്കുന്നത്.












Click it and Unblock the Notifications