കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000നോട്ടിലെ ജിപിഎസ്.. സംഘി ശാസ്ത്രജ്ഞന്‍ ഗോക്രിയുടെ സയന്റിഫിക് വിടല്‍സ് വീഡിയോ കാണാം, ബോധം പോകല്ലേ!

  • By Kishor
Google Oneindia Malayalam News

പുതിയ 2000 രൂപ നോട്ട് കെട്ടുകളായി സൂക്ഷിച്ച് വെച്ചാല്‍ അത് കണ്ടുപിടിക്കാന്‍ അലമാര ചവിട്ടിപ്പൊളിക്കുകയോ വീട് കുഴിക്കുകയോ വേണ്ട. മറിച്ച് നോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന നാനോ ടെക്‌നോളജി ഉപയോഗിച്ച് വളരെ ഈസിയായി സര്‍ക്കാരിനോ ഇന്‍കം ടാക്‌സിനോ ഇത് കണ്ടുപിടിക്കാം - പറയുന്നത് സംഘപരിവാറിന്റെ സ്വന്തം ശാസ്ത്രജ്ഞനായ എന്‍ ഗോപാലകൃഷ്ണനാണ്.

Read Also: അഭിപ്രായ സ്വാതന്ത്ര്യം, സമത്വം, മാങ്ങാത്തൊലി.. മോഹന്‍ലാലിനെ അന്തംകമ്മികള്‍ സംഘിയാക്കുന്നത് എന്തിന്?

ഇതാദ്യമായിട്ടല്ല ഇദ്ദേഹം ഇത് പോലുള്ള ഗമണ്ടന്‍ ഡയലോഗുകള്‍ പറയുന്നത്. മിക്കതും സയന്റിഫിക്ക് ഉഡായിപ്പുകളാണ്. പലതും സോഷ്യല്‍ മീഡിയ പൊളിച്ചുകൊടുത്തിട്ടുണ്ട്. ഗോപാലകൃഷ്ണനെന്ന പേരിനെ ചുരുക്കി ഗോക്രി ശാസ്ത്രജ്ഞന്‍ എന്ന് വരെ സോഷ്യല്‍ മീഡിയ ഇദ്ദേഹത്തെ വിളിക്കുന്നു. കാണാം പുതിയ 2000 രൂപ നോട്ടിനെക്കുറിച്ച് ഇദ്ദേഹത്തിന് പറയാനുള്ള ആ ശാസ്ത്ര സത്യങ്ങള്‍ എന്തൊക്കെ എന്ന്..

പറയുന്നതെല്ലാം ആധികാരികമായി

പറയുന്നതെല്ലാം ആധികാരികമായി

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന ചാരിറ്റബിള്‍ ട്രെസ്റ്റിന്റെ ഡയറക്ടറായ എന്‍ ഗോപാലകൃഷ്ണന് ഡോക്ടറേറ്റ് ഒക്കെ കിട്ടിയിട്ടുണ്ട്. സംഘപരിവാര്‍ സങ്കേതത്തിലെ ശാസ്ത്രശബ്ദമാണ് വിമര്‍ശകര്‍ ഗോക്രി എന്ന് വിളിക്കുന്ന ഗോപാലകൃഷ്ണന്‍. ഇദ്ദേഹം എന്ത് പറഞ്ഞാലും വളരെ ആധികാരികമായിട്ടേ അവതരിപ്പിക്കൂ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇനി 200 രൂപ നോട്ട് എന്ന വിഷയത്തിലേക്ക് വരാം.

ജി പി എസ് ഉണ്ട്, പക്ഷേ ചിപ്പില്ല

ജി പി എസ് ഉണ്ട്, പക്ഷേ ചിപ്പില്ല

നരേന്ദ്ര മോദി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ 200 രൂപ നോട്ടില്‍ നാനോ ടെക്‌നോളജിയും ജി പി എസ് സംവിധാനവും ഉണ്ടെന്നാണ് എന്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. ആളുകള്‍ പറയുന്നത് പോലെ നോട്ടില്‍ ചിപ്പ് ഒന്നും ഇല്ല. എന്നാല്‍ നാനോ ടെക്‌നോളജിയുടെ സൂക്ഷ്മ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ നോട്ട് എവിടെയുണ്ട് എന്ന് ട്രാക്ക് ചെയ്യാന്‍ സാധിക്കും.

വൈദ്യുതി വേണ്ട, അതിനും സംവിധാനം

വൈദ്യുതി വേണ്ട, അതിനും സംവിധാനം

ഈ ട്രാക്കര്‍ പ്രവര്‍ത്തിക്കാന്‍ പുറത്ത് നിന്നുള്ള ഊര്‍ജം വേണ്ടത്രെ. പിന്നെയോ, സിഗ്‌നല്‍ റിഫ്‌ളക്ടറായാണ് ഈ നോട്ട് പ്രവര്‍ത്തിക്കുക. നോട്ട് എവിടെ ഇരിക്കുന്നു എന്നും നോട്ടിന്റെ സീരിയല്‍ നമ്പര്‍ എതാണെന്നും ഉപഗ്രഹവുമായി ബന്ധപ്പെട്ട് അറിയിക്കാന്‍ വേണ്ടിയാണ് ഈ സംവിധാനം. ചിപ്പ് ഒഴികെയുള്ള സംവിധാനങ്ങള്‍ എല്ലാം നോട്ടിലുണ്ട്.

ചെറിയൊരു ദുരൂഹതയുണ്ട്

ചെറിയൊരു ദുരൂഹതയുണ്ട്

നോട്ടിനെക്കുറിച്ച് കഥകള്‍ പ്രചരിപ്പിക്കുന്ന മറ്റുള്ളവരെ പോലെ തന്നെ, ഇതില്‍ ഉപയോഗിച്ചിരിക്കുന്ന നാനോ ടെക്‌നോളജി മെറ്റീരിയല്‍ എന്താണെന്ന വിവരം ഇദ്ദേഹത്തിനും ഇല്ല. പക്ഷേ ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം എന്തോ ഉണ്ട് എന്ന കാര്യം ഉറപ്പാണ്. എന്‍ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്കിലെ പ്രഭാഷണ വീഡിയോ സമര്‍ഥിക്കുന്നു.

ഇന്‍കം ടാക്‌സിന്റെ നിരീക്ഷണത്തില്‍

ഇന്‍കം ടാക്‌സിന്റെ നിരീക്ഷണത്തില്‍

അലമാര ഇടിച്ചുപൊളിക്കാതെ, വീട് കുഴിക്കാതെ തന്നെ ഇന്‍കം ടാക്‌സിന് ഈ നോട്ട് സൂക്ഷിച്ച സ്ഥലത്തെ വിവരം കിട്ടും. 100 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍ പോലും സിഗ്‌നല്‍ ലഭിക്കുമെന്ന അഭ്യൂഹത്തെ ഗോപാലകൃഷ്ണന്‍ ശരിവെക്കുന്നില്ല. പക്ഷേ ആദായ നികുതി വകുപ്പിന് പണം കണ്ടെത്താന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ സംവിധാനം.

എന്തിന് വേണ്ടിയാണ് ഈ സംവിധാനം

എന്തിന് വേണ്ടിയാണ് ഈ സംവിധാനം

ഇന്ത്യന്‍ പേപ്പറും സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് നോട്ട് തയ്യാറാക്കിയിരിക്കുന്നത്. നോട്ടില്‍ നാനോ സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം നാനോ ടെക്‌നോളജി സംവിധാനം നോട്ടില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ഗോപാലകൃഷ്ണന്‍ അനുമാനിക്കുന്നത്.

എന്തിന് വേണ്ടിയാണ് ഇതൊക്കെ

എന്തിന് വേണ്ടിയാണ് ഇതൊക്കെ

ഇതൊടെ കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാകും. കള്ളപ്പണ മുക്ത ഭാരതം, കള്ളനോട്ട മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്കാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന മുദ്രാവാക്യവുമായി നമ്മള്‍ കുതിക്കുന്നത്. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത പ്രഭാഷണത്തിലാണ് ഗോപാലകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ഈ വീഡിയോ ഫേസ്ബുക്കിലും വലിയ തോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

വല്ല വസ്തുതയും ഉണ്ടോ

വല്ല വസ്തുതയും ഉണ്ടോ

പുതിയ 2000 രൂപ നോട്ടില്‍ ചിപ്പ് ഉണ്ട്, ജി പി എസ് ഉണ്ട് തുടങ്ങിയ വാദങ്ങളൊക്കെ ഇത് ആദ്യമായിട്ടല്ല പുറത്ത് വരുന്നത്. ഈ വാദങ്ങളെല്ലാം നേരത്തെ തന്നെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയതാണ്. സോഷ്യല്‍ മീഡിയ മാത്രമല്ല, റിസര്‍വ് ബാങ്ക് വക്താവ് തന്നെ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയതാണ്.

വൈറല്‍ വീഡിയോ കാണാം

എന്‍ ഗോപാലകൃഷ്ണന്‍ 200 രൂപ നോട്ടിലെ സാങ്കേതിക സംവിധാനങ്ങളെപ്പറ്റി വിശദീകരിക്കുന്ന വീഡിയോ കാണാം.

English summary
N Goplakrishnan video discuss safety features of new 2000 note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X