കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥലത്ത് സംരക്ഷിച്ചിരുന്ന കാളയുടെ വയറ്റില്‍ 10 ലക്ഷത്തിന്റെ ഗോരോചനക്കല്ല്

Google Oneindia Malayalam News

തൃശൂര്‍: ഗോരോചനക്കല്ലെന്ന് കേട്ടിട്ടുണ്ടോ? പലരും കെട്ടുകഥകളില്‍ മാത്രമാകും ഗോരോചനക്കല്ലിനെപ്പറ്റി കേട്ടിട്ടുണ്ടാവുക. എന്നാല്‍ സംഭവം സത്യമാണ് കേട്ടോ. തൃശൂരില്‍ ചത്തകാളയുടെ വയറ്റില്‍ നിന്നുമാണ് കഥകളില്‍ മാത്രം കേട്ടിട്ടുള്ള ഗോരോചനക്കല്ല് കണ്ടെത്തിയത്. 10 ലക്ഷത്തോളം രൂപ വിലമതിയ്ക്കുന്നതാണ് കല്ല്. ഏറെ ആയുര്‍വേദ ഔഷധമൂല്യം ഇതിനുണ്ട്. ആയുര്‍വേദത്തില്‍ ഗോരോചനം ഉപയോഗിയ്ക്കുന്നതിനെപ്പറ്റി പ്രതിപാദിയ്ക്കുന്നുണ്ട്.

തൃശൂരിലെ വടക്കേചിറയ്ക്ക് സമീപം അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥലത്ത് കോര്‍പറേഷന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാള കഴിഞ്ഞ ദിവസമാണ് ചത്തത്. മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പിത്തസഞ്ചിയില്‍ നിന്നും ഗോരോചനക്കല്ല് കണ്ടെടുക്കുകയായിരുന്നു. അരക്കിലോയോളം തൂക്കമുണ്ട് കല്ലിന്.

അപൂര്‍വ്വം

അപൂര്‍വ്വം

വളരെ അപൂര്‍വമായി മാത്രം കാണുന്ന ഒന്നാണ് ഗോരോചനക്കല്ലെന്നും സമീപ കാലത്തൊന്നും ഇത്തരമൊരും അനുഭവം ഉണ്ടായിട്ടില്ലെന്നും വെറ്ററിനറി ഡോക്ടര്‍ പിബി ഗിരിദാസ് പറഞ്ഞു.

അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥലത്ത്

അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥലത്ത്

അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥലത്ത് കോര്‍പറേഷന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാള കഴിഞ്ഞ ദിവസമാണ് ചത്തത്. മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പിത്തസഞ്ചിയില്‍ നിന്നും ഗോരോചനക്കല്ല് കണ്ടെടുക്കുകയായിരുന്നു. അരക്കിലോയോളം തൂക്കമുണ്ട് കല്ലിന്.

2014 ല്‍

2014 ല്‍

2014 ലാണ് അലഞ്ഞു നടക്കുന്ന കന്നുകാലികളെ തളയ്ക്കുന്നിന്റെ ഭാഗമായി ഈ കാളയെ കോര്‍പറേഷന്‍ പിടികൂടിയത്. കമ്പികൊണ്ട് കുടുക്കിട്ടതിനാല്‍ കാളയുടെ മുന്‍കാലിലെ കുളമ്പ് അറ്റ് പോലുകയും പഴുപ്പ് ബാധിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പോസ് (പീപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫയര്‍) പ്രവര്‍ത്തകര്‍ കാളയെ ഏറ്റെടുത്തു. ചികിത്സ പൂര്‍ത്തിയാക്കിയതോടെ കാളയെ കോര്‍പറേഷന്‍ അധികൃതര്‍ വീണ്ടും ഏറ്റെടുത്

ഉടമ

ഉടമ

ഗോരോചനക്കല്ലിന്‍റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കം നടക്കുന്നതായാണ് വിവരം

English summary
Gorochana kallu, a very rare stone with ayurvedic properties, was found in the stomach of a stray ox, who died here on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X