കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘടനാ പാടവവും ദീര്‍ഘവീക്ഷണവും എന്‍എച്ച് അന്‍വറിന്റെ സവിശേഷത-ഗൗരീദാസന്‍ നായര്‍

Google Oneindia Malayalam News

കാസര്‍കോട്: സി.ഒ.എ ജില്ലാ കമ്മിറ്റിയും സ്‌കിന്നേഴ്‌സ് കാസര്‍കോടും ഒരുവട്ടംകൂടി കൂട്ടായ്മയും സംയുക്തമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ അന്‍വറോര്‍മ്മ എന്ന പേരില്‍ നാസര്‍ ഹസന്‍ അന്‍വര്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ദ ഹിന്ദു റസിഡന്റ് എഡിറ്റര്‍ സി. ഗൗരീദാസന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംഘടനാ പാഠവത്തിനപ്പുറത്ത് ദീര്‍ഘവീക്ഷണവും എന്‍.എച്ച് അന്‍വറിന്റെ പ്രധാന സവിശേഷതയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിമിതികളെ അതിജീവിച്ച് മുന്നേറിയ ക്രാന്ത ദര്‍ശിയായിരുന്നു എന്‍.എച്ച് അന്‍വറന്നെും കോര്‍പ്പറേറ്റ് വെല്ലുവിളികള്‍ക്കെതിരെ കൂട്ടായ്മയിലൂടെ വളരുവാനും പ്രതിരോധിക്കുവാനും അദ്ദേഹത്തിന് സാധിച്ചിരുന്നതായും ഗൗരീദാസന്‍ നായര്‍ പറഞ്ഞു.

കേബിള്‍ ടി.വി മേഖലയെ എന്‍.എച്ച് അന്‍വര്‍ വളര്‍ത്തിയെടുത്തത് കേരളത്തിലെ സാംസ്‌കാരിക പ്രതിരോധ ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായമാണ്. ഈ രംഗത്ത് വിപ്ലവകരമായ പ്രവര്‍ത്തനം നടത്തിയ വ്യക്തി കൂടിയായിരുന്നു എന്‍.എച്ച് അന്‍വര്‍. ഒരു സാറ്റ്‌ലൈറ്റ് ചാനല്‍ എന്ന സ്വപ്‌നം കേരളാ വിഷനിലൂടെ സാക്ഷാത്കരിക്കപ്പെട്ടത് എന്‍.എച്ച് അന്‍വറിന്റെ ശ്രമഫലമായാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kasarcode

എന്‍.എച്ച് അന്‍വര്‍ സ്മാരക മാധ്യമ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. സാറ്റലൈറ്റ് ചാനലിലെ മികച്ച റിപ്പോര്‍ട്ടറായി തിരഞ്ഞെടുക്കപ്പെട്ട മനോരമ വിഷന്‍ റിപ്പോര്‍ട്ടര്‍ എം.ബി ശരത് ചന്ദ്രനും പ്രാദേശിക ചാനലിലെ മികച്ച റിപ്പോര്‍ട്ടറായി തിരഞ്ഞെടുക്കപ്പെട്ട സി-നെറ്റ് ചാനലിലെ ദിജേഷ് പട്ടോടിനും പ്രത്യേക ജൂറി പരാമര്‍ശത്തിനര്‍ഹനായ ടി.സി.എന്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ പി.പ്രസാദിനും അവാര്‍ഡുകള്‍ സമ്മാനിച്ചു. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ടും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ റഹ്മാന്‍ തായലങ്ങാടി അവാര്‍ഡ് സമര്‍പ്പണം നിര്‍വ്വഹിച്ചു.

സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് കെ. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി നേടിയ കേരള ടീം മാനേജര്‍ പി.സി ആസിഫിനെ ആദരിച്ചു. ദ ഹിന്ദു ഫ്രന്റ് ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കടേഷ് രാമകൃഷ്ണന്‍ ഷാളണിയിച്ചാണ് ആദരിച്ചത്. തുടര്‍ന്ന് നവ മാധ്യമങ്ങള്‍ പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍, ദ ഹിന്ദു ഫ്രന്റ് ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കടേഷ് രാമകൃഷ്ണന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സി.ഒ.എ ജില്ലാ സെക്രട്ടറി എം. ലോഹിതാക്ഷന്‍ നന്ദി പറഞ്ഞു. എ.എ.എ റഹ്മാന്‍, ജി.ബി വത്സന്‍, എസ്.കെ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി ബപ്പിടി, സണ്ണി ജോസഫ്, എം. മനോജ് കുമാര്‍, സജീവ് കുമാര്‍, പ്രദീപ് കുമാര്‍, പി.വി മോഹനന്‍, ഷുക്കൂര്‍ കോളിക്കര എന്നിവര്‍ സംസാരിച്ചു.

English summary
Gouridasan Nair about NH Anwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X