സിപിഐ മന്ത്രിമാര്‍ പിന്നിലായിപ്പോയി, മുഖ്യമന്ത്രി ഇടപെട്ടു, സര്‍ക്കാര്‍ ഡയറി അച്ചടി നിര്‍ത്തി
സര്‍ക്കാര്‍ ഡയറിയില്‍ മന്ത്രിമാരുടെ പട്ടികയില്‍ അക്ഷര ക്രമം പാലിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് അച്ചടി നിര്‍ത്തി വച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടാണ് ഡയറി അച്ചടി നിര്‍ത്തിവച്ചത്.
തിരുവനന്തപുരം: സര്‍ക്കാര്‍ ഡയറിയില്‍ മന്ത്രിമാരുടെ പട്ടികയില്‍ അക്ഷര ക്രമം പാലിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് അച്ചടി നിര്‍ത്തി വച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടാണ് ഡയറി അച്ചടി നിര്‍ത്തിവച്ചത്. ഡയറിയില്‍ സിപിഐ മന്ത്രിമാരുടെ പേരുകള്‍ സിപിഎം, എന്‍സിപി മന്ത്രിമാര്‍ക്ക് പിറകിലായി നല്‍കിയതില്‍ സിപിഐ അതൃപ്തി അറിയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാര്‍ പരാതി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് ഡയറി അച്ചടി നിര്‍ത്തിവച്ചത്. അച്ചടിച്ച ഡയറികള്‍ വിതരണം ചെയ്യേണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അക്ഷരമാല ക്രമം പാലിച്ചില്ല
മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി അതിനു ശേഷം അക്ഷരമാല ക്രമത്തില്‍ മന്ത്രിമാര്‍ എന്ന രീതിയിലാണ് ഇതുവരെ ഡയറി അച്ചടിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അതില്‍ നിന്നു വിപാരീതമായിട്ടാണ് ഡയറി അച്ചടിച്ചിരിക്കുന്നത്. അക്ഷരമാല ക്രമം പാലിച്ചില്ല.

എന്‍സിപിക്കും പിന്നില്‍
എന്നാല്‍ സിപിഎം മന്ത്രിമാരുടെയും എന്‍സിപി മന്ത്രി എകെ ശശീന്ദ്രന്റെയും പേരിനു ശേഷമാണ് സിപിഐ മന്ത്രിമാരുടെ പേര് നല്‍കിയിരുന്നത്.ഇതാണ് സിപിഐ അംഗങ്ങളെ ചൊടിപ്പിച്ചത്.

പരാതി
ഇതിനെ തുടര്‍ന്ന് സിപിഐ അംഗങ്ങള്‍ പരാതിയുമായി രംഗത്തെത്തി. മന്ത്രി വിഎസ് സുനില്‍ കുമാറാണ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

മുഖ്യമന്ത്രിയുടെ കീഴില്‍
ഇതിനു പിന്നാലെ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ജിഎഡി വകുപ്പിനാണ് ഡയറി അച്ചടിക്കുന്നതിനുള്ള ചുമതല.

അച്ചടി നിര്‍ത്തി
ഇതുവരെ 40000 ഡയറികള്‍ അച്ചടിച്ചിട്ടുണ്ട്. ഇത് വിതരണം ചെയ്യേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അച്ചടി നിര്‍ത്താനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications