കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ മന്ത്രിമാര്‍ പിന്നിലായിപ്പോയി, മുഖ്യമന്ത്രി ഇടപെട്ടു, സര്‍ക്കാര്‍ ഡയറി അച്ചടി നിര്‍ത്തി

സര്‍ക്കാര്‍ ഡയറിയില്‍ മന്ത്രിമാരുടെ പട്ടികയില്‍ അക്ഷര ക്രമം പാലിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് അച്ചടി നിര്‍ത്തി വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് ഡയറി അച്ചടി നിര്‍ത്തിവച്ചത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ഡയറിയില്‍ മന്ത്രിമാരുടെ പട്ടികയില്‍ അക്ഷര ക്രമം പാലിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് അച്ചടി നിര്‍ത്തി വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് ഡയറി അച്ചടി നിര്‍ത്തിവച്ചത്. ഡയറിയില്‍ സിപിഐ മന്ത്രിമാരുടെ പേരുകള്‍ സിപിഎം, എന്‍സിപി മന്ത്രിമാര്‍ക്ക് പിറകിലായി നല്‍കിയതില്‍ സിപിഐ അതൃപ്തി അറിയിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാര്‍ പരാതി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് ഡയറി അച്ചടി നിര്‍ത്തിവച്ചത്. അച്ചടിച്ച ഡയറികള്‍ വിതരണം ചെയ്യേണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

 അക്ഷരമാല ക്രമം പാലിച്ചില്ല

അക്ഷരമാല ക്രമം പാലിച്ചില്ല

മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി അതിനു ശേഷം അക്ഷരമാല ക്രമത്തില്‍ മന്ത്രിമാര്‍ എന്ന രീതിയിലാണ് ഇതുവരെ ഡയറി അച്ചടിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അതില്‍ നിന്നു വിപാരീതമായിട്ടാണ് ഡയറി അച്ചടിച്ചിരിക്കുന്നത്. അക്ഷരമാല ക്രമം പാലിച്ചില്ല.

 എന്‍സിപിക്കും പിന്നില്‍

എന്‍സിപിക്കും പിന്നില്‍

എന്നാല്‍ സിപിഎം മന്ത്രിമാരുടെയും എന്‍സിപി മന്ത്രി എകെ ശശീന്ദ്രന്റെയും പേരിനു ശേഷമാണ് സിപിഐ മന്ത്രിമാരുടെ പേര് നല്‍കിയിരുന്നത്.ഇതാണ് സിപിഐ അംഗങ്ങളെ ചൊടിപ്പിച്ചത്.

പരാതി

പരാതി

ഇതിനെ തുടര്‍ന്ന് സിപിഐ അംഗങ്ങള്‍ പരാതിയുമായി രംഗത്തെത്തി. മന്ത്രി വിഎസ് സുനില്‍ കുമാറാണ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

 മുഖ്യമന്ത്രിയുടെ കീഴില്‍

മുഖ്യമന്ത്രിയുടെ കീഴില്‍

ഇതിനു പിന്നാലെ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ജിഎഡി വകുപ്പിനാണ് ഡയറി അച്ചടിക്കുന്നതിനുള്ള ചുമതല.

അച്ചടി നിര്‍ത്തി

അച്ചടി നിര്‍ത്തി

ഇതുവരെ 40000 ഡയറികള്‍ അച്ചടിച്ചിട്ടുണ്ട്. ഇത് വിതരണം ചെയ്യേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അച്ചടി നിര്‍ത്താനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
cpi ministers in back list, chief minister pinarayi vijayan stopped printing of government diary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X