Get Updates
Get notified of breaking news, exclusive insights, and must-see stories!

സാങ്കേതിക തികവുള്ള ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളെ മെച്ചപ്പെടുത്തും: കെകെ ശൈലജ

കണ്ണൂര്‍: കോര്‍പറേറ്റ് സ്വകാര്യ ആശുപത്രികളില്‍ ലഭിക്കുന്ന അതേ സാങ്കേതിക തികവുള്ള ചികിത്സ നാട്ടിലെ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കാന്‍ ഗവ. ആശുപത്രികളെ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ലോകാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി ആരോഗ്യ ദിനാചരണ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. നാരായണ നായ്ക്, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി.കെ. ജഗദീശന്‍, സംസ്ഥാന ഡെപ്യൂട്ടി എജുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫീസര്‍ ആര്‍. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി. ജയബാലന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ടി.ടി. റംല, കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ അഡ്വ. ഇന്ദിര പ്രേമാനന്ദ്, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ഡി.എം.ഒ (ഐ.എസ്.എം) ഡോ. അബ്ദുല്‍ ഫത്താഫ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി. ലതീഷ്, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി. ഗോവിന്ദന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍, എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ വി.വി. സുരേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍, ഐ.എം.എ പ്രസിഡന്റ് ഡോ.എം.കെ. അനില്‍കുമാര്‍, കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ. പി.കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

KK shylaja

ബോധവത്കരണ സെമിനാര്‍ പരിയാരം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ആര്‍.കെ. സുമ വിഷയാവതരണം നടത്തി. ജീവിതശൈലി നിര്‍ണയ ക്യാമ്പും കൂട്ടനടത്തവും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. 'സാര്‍വത്രിക ആരോഗ്യ പരിരക്ഷ: എല്ലാവര്‍ക്കും എല്ലായിടത്തും' എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിന സന്ദേശം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+