കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ പോലീസിനെ കയറി പിടിച്ചെന്ന്! കള്ളപരാതിയിൽ ബാങ്ക് മാനേജറെ പഞ്ഞിക്കിട്ട നിശാന്തിനി പെട്ടു...

ബാങ്കിലെത്തിയ തന്നെ പേഴ്സി ജോസഫ് വീട്ടിലേക്ക് ക്ഷണിച്ചെന്നും, കൈയിൽ കയറി പിടിച്ചെന്നുമായിരുന്നു പ്രമീളയുടെ ആരോപണം.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: തൊടുപുഴ യൂണിയൻ ബാങ്ക് സീനിയർ മാനേജറെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ നിശാന്തിനി ഐപിഎസ് അടക്കമുള്ള ആറ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്ക് സർക്കാർ ഉത്തരവ്.

വിപിൻ വധം; തിരൂരിൽ രാത്രി വരെ ആർഎസ്എസ് ഹർത്താൽ;നിരോധനാജ്ഞ, സംഘർഷാവസ്ഥയ്ക്ക് അയവില്ല... വിപിൻ വധം; തിരൂരിൽ രാത്രി വരെ ആർഎസ്എസ് ഹർത്താൽ;നിരോധനാജ്ഞ, സംഘർഷാവസ്ഥയ്ക്ക് അയവില്ല...

ഒരു ഭർത്താവിനും സംഭവിക്കാൻ പാടില്ലാത്തത്! കാമുകനോടൊപ്പം ജീവിക്കാൻ ഭാര്യ ചെയ്ത ക്രൂരത...പിടിയിലായി...ഒരു ഭർത്താവിനും സംഭവിക്കാൻ പാടില്ലാത്തത്! കാമുകനോടൊപ്പം ജീവിക്കാൻ ഭാര്യ ചെയ്ത ക്രൂരത...പിടിയിലായി...

നിശാന്തിനി ഐപിഎസിനെ കൂടാതെ വനിതാ സിവിൽ പോലീസ് ഓഫീസർ വിഡി പ്രമീള, പോലീസ് ഡ്രൈവർ ടിഎം സുനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെഎ ഷാജി, നൂർ സമീർ, വിരമിച്ച എസ്ഐ കെവി മുരളീധരൻ എന്നിവർക്കെതിരെയാണ് നടപടി. അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്. എസ്ഐയായിരുന്ന മുരളീധരൻ സർവ്വീസിൽ നിന്ന് വിരമിച്ചെങ്കിലും നടപടികളിൽ നിന്നൊഴിവാക്കാൻ പറ്റില്ലെന്നും ഉത്തരവിലുണ്ട്.

സ്വകാര്യത മൗലികാവകാശം; കേരളത്തിന്റെ നിലപാട് സുപ്രീംകോടതിയും അംഗീകരിച്ചു, കേന്ദ്രത്തിന് തിരിച്ചടി....സ്വകാര്യത മൗലികാവകാശം; കേരളത്തിന്റെ നിലപാട് സുപ്രീംകോടതിയും അംഗീകരിച്ചു, കേന്ദ്രത്തിന് തിരിച്ചടി....

2011ൽ...

2011ൽ...

2011 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൊടുപുഴ യൂണിയൻ ബാങ്കിൽ വാഹന വായ്പക്കെത്തിയ വനിതാ പോലീസ് ഓഫീസർ വിഡി പ്രമീളയോട് ബാങ്ക് മാനേജറായിരുന്ന പേഴ്സി ജോസഫ് മോശമായി സംസാരിച്ചുവെന്നായിരുന്നു ആരോപണം.

മർദ്ദിച്ചെന്ന്...

മർദ്ദിച്ചെന്ന്...

വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് പേഴ്സി ജോസഫിനെ വിളിച്ചുവരുത്തിയ അന്നത്തെ എഎസ്പി നിശാന്തിനി ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. മറ്റു പോലീസുകാരെല്ലാം സംഭവസമയത്ത്
സ്റ്റേഷനിലുണ്ടായിരുന്നു.

അനുകൂല റിപ്പോർട്ട്...

അനുകൂല റിപ്പോർട്ട്...

പേഴ്സി ജോസഫിന്റെ പരാതിയെ തുടർന്ന് അന്നത്തെ ഇടുക്കി എസ്പി ജോർജ് ജോസഫ് സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും പോലീസുകാർക്ക് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്.

മനുഷ്യാവകാശ കമ്മീഷൻ....

മനുഷ്യാവകാശ കമ്മീഷൻ....

എസ്പിയുടെ റിപ്പോർട്ടിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.

വിശ്വസനീയമല്ലെന്ന്...

വിശ്വസനീയമല്ലെന്ന്...

ബാങ്കിലെത്തിയ തന്നെ പേഴ്സി ജോസഫ് വീട്ടിലേക്ക് ക്ഷണിച്ചെന്നും, കൈയിൽ കയറി പിടിച്ചെന്നുമായിരുന്നു പ്രമീളയുടെ ആരോപണം. എന്നാൽ ഇത് വിശ്വസനീയമല്ലെന്നും, ഇതൊരു കെണിയായിരുന്നോ എന്ന കാര്യം
തള്ളിക്കളയാനാവില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്.

പൊരുത്തക്കേട്...

പൊരുത്തക്കേട്...

സംഭവവുമായി ബന്ധപ്പെട്ട് നിശാന്തിനി നൽകിയ മൊഴിയിലും പൊരുത്തക്കേടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്യും മുൻപേ പേഴ്സിയെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

കുറ്റവിമുക്തനാക്കി...

കുറ്റവിമുക്തനാക്കി...

വിഡി പ്രമീളയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ പേഴ്സി ജോസഫിനെ കോടതി പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. നിലവിൽ യൂണിയൻ ബാങ്കിന്റെ പെരുമ്പാവൂർ ശാഖയിലാണ് പേഴ്സി ജോസഫ് ജോലി ചെയ്യുന്നത്.

English summary
government action against r nishanthini ips and other police officers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X