പോലീസുകാരുടെ പെരുമാറ്റം മോശമാണോ? ഇതാ ഇവിടെ പരിഹാരമുണ്ട്!
പോലീസുകാരില്‍ നിന്നുണ്ടാകുന്ന മോശം സ്വഭാവത്തെ കുറിച്ച് പരാതിപ്പെടാന്‍ സര്‍ക്കാര്‍ പദ്ധതി വരുന്നു. ഇങ്ങനെ ലഭിക്കുന്ന പരാതികളെ കുറിച്ച് അന്വേഷിക്കുന്നതിന് ഇന്റേണല്‍ വിജിലന്‍സ് സെല്ലിനെ ചുമതലപ്പെടുത്തും.
തിരുവനന്തപുരം : ഇപി ജയരാജന്റെ ബന്ധു വിവാദത്തിനു ശേഷം സിപിഎമ്മിനും ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഏറെ തലവേദന സൃഷ്ടിച്ചത് പോലീസുകാര്‍ തന്നെ. ചുവരെഴുത്തിന് മഹാരാജാസിലെ വിദ്യാര്‍ഥികളെ അറസറ്റ് ചെയ്തതു വരെ എത്തിനില്‍ക്കുകയാണ് പിണറായിയുടെ പോലീസ് ഉണ്ടാക്കിയ വിവാദം.
ഇപ്പോഴിതാ വിവാദക്കാരായ പൊലീസുകാര്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പൊതുജനങ്ങളോട് മോശമായി പെരുമാറിയാല്‍ ഇനി പണിപാളും. ഇത്തരം പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് ഡിജിപിയുടെ തീരുമാനം.

പോലീസുകാരില്‍ നിന്നുണ്ടാകുന്ന മോശം സ്വഭാവത്തെ കുറിച്ച് പരാതിപ്പെടാന്‍ സര്‍ക്കാര്‍ പദ്ധതി വരുന്നു. ജനങ്ങള്‍ക്കുളള പരാതി [email protected] എന്ന ഇമെയിലിലേക്കോ 9497991100 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്കോ അറിയിക്കാവുന്നതാണ്.
ഇങ്ങനെ ലഭിക്കുന്ന പരാതികളെ കുറിച്ച് അന്വേഷിക്കുന്നതിന് ഇന്റേണല്‍ വിജിലന്‍സ് സെല്ലിനെ ചുമതലപ്പെടുത്തും. പൊതുജനങ്ങളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെയും പോലീസ് അതിക്രമങ്ങള്‍ക്കെതിരെയും കര്‍ശന നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
പോലീസിന്റെ പെരുമാറ്റ ദൂഷ്യം സംബന്ധിച്ച് ലഭിച്ചിട്ടുള്ള ഒറ്റപ്പെട്ട പരാതികളില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡിജിപി വ്യക്തമാക്കി. ഫോര്‍ട്ട് കൊച്ചിയില്‍ കുടുംബ സമേതം ബീച്ചിലെത്തിയ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഡിജിപി.
ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറണമെന്ന് മുഖ്യമന്ത്രി പല തവണ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് ഭയമില്ലാതെ പോലീ്‌സ്‌റ്റേഷനില്‍ കയറി വന്ന് പരാതി അറിയിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പോലീസിന്റെ പെരുമാറ്റം.












Click it and Unblock the Notifications