സര്‍ക്കാരിന്റെ 'ചതി'!! വായ്പയില്ല, ബാങ്ക് ലോണെടുത്ത് വീട് വച്ച കുടുംബം അതു കണ്ട് ഞെട്ടി!!
തങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കുടുംബം
വൈപ്പിന്‍: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യത്തില്‍ തങ്ങളുടെ ചിത്രം കണ്ടതിന്റെ ഞെട്ടലിലാണ് ഒരു കുടുംബം. പള്ളിപ്പുറം കോണ്‍വെന്റ് പടിഞ്ഞാറ് 21ാം വാര്‍ഡ് നിവാസിയായ ചാറ്റുപാടത്ത് മോഹനനും ഭാര്യ സുമതിയും പേരക്കുട്ടി ഗൗരീശങ്കറും നില്ക്കുന്ന ചിത്രത്തോട് കൂടിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. ഇവര്‍ക്കൊപ്പം കുടുംബവുമായി ബന്ധമില്ലാത്ത മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രം കൂടി പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സരര്‍ക്കാരിന്റെ ഭവനരഹിതര്‍ക്കു വീട് നിര്‍മിച്ചു നല്കുന്ന ലൈഫ് പദ്ധതിയെക്കുറിച്ചുള്ള പരസ്യത്തിലാണ് മോഹനന്റെയും കുടുംബത്തിന്റെയും ചിത്രം നല്‍കിയിരിക്കുന്നത്.

കളവെന്ന് കുടുംബം
സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ തങ്ങള്‍ക്ക് ഒരു സഹായവും ലഭിച്ചില്ലെന്ന് മോഹനന് പറയുന്നു. സഹായത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ പല തവണ കയറിയിറങ്ങിയെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ബാങ്ക് വായ്പയെടുത്തു
സര്‍ക്കാരിന്റെ സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെ വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചതായും തുടര്‍ന്നു ലഭിച്ച പണം കൊണ്ടാണ് താന്‍ വീട് നിര്‍മിച്ചതെന്നും മോഹനന് പറഞ്ഞു.

കടവും വാങ്ങി
ജില്ലാ ബാങ്കില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാണ് കുടുംബം വായ്പയെടുത്തത്. ബാക്കി ആവശ്യം വന്ന പണം പലരില്‍ നിന്നായി കടം വാങ്ങിയതായും തുടര്‍ന്നാണ് വീട് നിര്‍മിച്ചതെന്നും മോഹനന് വ്യക്തമാക്കി.

ഫോട്ടെയെടുത്തത്
ദിവസങ്ങള്‍ക്ക് മുമ്പാണ് പരിചയക്കാരനായിരുന്ന ഒരാള്‍ ഫോട്ടോഗ്രാഫറെയും കൂട്ടിയെത്തി തങ്ങളുടെ ഫോട്ടോയെടുത്തത്. എന്തിനാണെന്നു ചോദിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു നല്കാന് ആണെന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്നു കൂടുതലൊന്നും ചോദിച്ചില്ലെന്നും മോഹനന് പറയുന്നു.

കുറ്റപ്പെടുത്തി
പത്രങ്ങളില്‍ പരസ്യംവന്ന ശേഷം നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും കുറ്റപ്പെടുത്തലുകള്‍ നേരിട്ടതായി കുടുംബം പറയുന്നു. സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും അതു പുറത്തു പറഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ കുറ്റപ്പെടുത്തിയത്.

ആ പെണ്‍കുട്ടി
ചിത്രത്തിലുള്ള പെണ്‍കുട്ടി ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് മോഹനന്റെ ഭാര്യ പറഞ്ഞു. മൂന്നു പേരുടെ ചിത്രം മാത്രമേ അന്ന് ഫോട്ടോഗ്രാഫര്‍ എടുത്തിരുന്നുള്ളൂവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
-
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
വികസന സൂചികയിൽ കേരളം ഒന്നാമത്, തെലങ്കാന ആറാമത്; രേവന്ത് റെഡ്ഡിക്ക് കണക്ക് നിരത്തി മറുപടിയുമായി മുഖ്യമന്ത്രി -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
‘ശബരിമലയിലെ പുലി ആരെപ്പിടിക്കും?’; സ്വർണക്കൊള്ളയിൽ ത്രികോണപ്പോര് ശക്തമായി കഴക്കൂട്ടം -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക് -
ആറ് കന്നിയങ്കക്കാർ; പുനലൂരിന് ഇനി പുതിയ മുഖം -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം












Click it and Unblock the Notifications