കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് ഏറ്റുമുട്ടൽ; വെടിവെച്ചത് എകെ 47കൊണ്ട്, മൃതദേഹം സംസ്ക്കരിക്കരുതെന്ന് ഹൈക്കോടതി!

Google Oneindia Malayalam News

കൊച്ചി: അട്ടപ്പാടിയിൽ മാവോയസ്റ്റുകൾക്ക് നേരെ നടന്ന വെടിവെപ്പ് ആസൂത്രിതമല്ലെന്ന് ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവങമൂലം. മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ പൊലീസും തണ്ടര്‍ ബോൾട്ടും നടത്തുന്നുണ്ട്. തിരച്ചിലിനിടയിൽ മാവോയിസ്റ്റുകൾ‌ എകെ 47 ഉപയോഗിച്ച് പോലീസിന് നേരെ നിറയൊഴിക്കുകായിരുന്നുവെന്ന് സത്യവാങ് മൂലത്തിൽ പറഞ്ഞു.

മാവോയിസ്റ്റുകൾ മൈൻ ആക്രമണത്തിന് പദ്ധതിയിട്ടു; തെളിവുമായി പോലീസ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!!മാവോയിസ്റ്റുകൾ മൈൻ ആക്രമണത്തിന് പദ്ധതിയിട്ടു; തെളിവുമായി പോലീസ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!!

ക്ലോസ് റേഞ്ചിൽ അല്ല വെടിവയ്പ്പ് നടന്നതെന്നും ഇക്കാര്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമാണെന്നും ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. 303 റൈഫിളും മാവോയിസ്റ്റുകളുടെ കയ്യിൽ ഉണ്ടായിരുന്നു. ഇത് മോഷ്ടിച്ചത് ഓറീസയിൽ നിന്നാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. . മണിവാസകാത്തിന്‍റെ ശരീരത്തിൽ ഉള്ള ഒടിവുകൾ വെടിയേറ്റ് വീഴുമ്പോൾ സംഭവിച്ചതാണെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു.

മൃതദേഹം സംസ്ക്കരിക്കരുത്

മൃതദേഹം സംസ്ക്കരിക്കരുത്


സര്‍ക്കാര്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ഹൈക്കോടതി കേസ് ഡയറിയും ആവശ്യപ്പെട്ടു. മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വരെ സംസ്കരിക്കരുതെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. വെടിവയ്പ്പിൽ മരിച്ചവരെ പ്രതിയാക്കി കേസ് അന്വേഷിക്കരുതെന്ന ബന്ധുക്കളുടെ ഹര്‍ജിയിലാണ് തീരുമാനം.

മെഡിക്കൽ കോളേജിൽ സൂക്ഷിക്കും

മെഡിക്കൽ കോളേജിൽ സൂക്ഷിക്കും

ഹര്‍ജിയിൽ കോടതി വിധി പറയും വരെ മൃതദേഹം ഇപ്പോഴുള്ള തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ സൂക്ഷിക്കാനും ഹൈക്കോടതി നിർദേശിച്ചു. സ്വതന്ത്ര അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ ആവശ്യം. നടന്നത് ഏറ്റുമുട്ടലല്ലെന്നും ഏകപക്ഷീയ ആക്രമണമായിരുന്നെന്നും ബന്ധുക്കൾ വാദിക്കുന്നു.മണിവാസകത്തിന്‍റെയും കാര്‍ത്തികിന്‍റേയും ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്.

സേനയുടെ ആത്മവീര്യം ചോരും

സേനയുടെ ആത്മവീര്യം ചോരും

എന്നാൽ ഏറ്റുമുട്ടൽ കേസിൽ പോലീസുകാരെ പ്രതിയാക്കിയാൽ സേനയുടെ ആത്മവീര്യം ചോരുമെന്നാണ് സർക്കാർ നിലപാടെടുത്തത്. കേസ് എടുത്താൽ ഇത്തരം ഓപ്പറേഷനിൽ പൊലീസുകാർ പങ്കെടുക്കാൻ മടിക്കും . വെടിവയ്പപ്പ് ഒഴിവാക്കാൻ കഴിയാത്തത് ആയിരുന്നു എന്നും സർക്കാർ കോടതിയിൽ ആവര്‍ത്തിച്ചു.

ആക്രമണത്തിന് പദ്ധതിയിട്ടു

ആക്രമണത്തിന് പദ്ധതിയിട്ടു

അതേസമയം അട്ടപ്പാടി മഞ്ചിക്കണ്ടിയിലെത്തിയ മാവോയിസ്റ്റുകൾ കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി റിപ്പോർട്ടുകൾ ഇന്ന് പുറത്ത് വന്നിരുന്നു. ആക്രമണത്തിന് മൈൻ പാകുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന ദൃശ്യങ്ങൾ മഞ്ചിക്കണ്ടിയിൽ നിന്ന് കണ്ടെടുത്ത ലാപ്ടോപിൽ നിന്ന് കിട്ടിയതായി പോലീസ് വ്യക്തമാക്കി. ഛത്തീഡ്ഗഡിൽ സൈനികൾ സ‍ഞ്ചരിക്കുന്ന വഴിയിൽ മാവോയിസ്റ്റുകൾ മൈൻ പാകുന്നതിന്റെ ദൃശ്യങ്ങളാണിത്. എങ്ങിനെ വിജയകരമായി മൈനുകൾ പാകി സ്ഫോടനം നടത്താമെന്നതിന്റെ വിശദമായ വിവരണങ്ങളും ഈ ഈചിത്രീകരണത്തിലുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

ദൃശ്യങ്ങൾ കൈമാറി

ദൃശ്യങ്ങൾ കൈമാറി

അന്വേഷണ ഏജൻസിക്ക് കേരള പോലീസ് ഈ കാര്യങ്ങൾ കൈമാറിയിട്ടുണ്ട്. അട്ടപ്പാടിയിൽ നിന്ന് കണ്ടെത്തിയ ഡയറിക്കുറിപ്പുകളിൽ വിവിധ ഭൂപ്രകൃതിയിൽ ഏങ്ങിനെ ആക്രമണം നടത്തണമെന്നതിന്റെ ഡയറിക്കുറുപ്പുകളിൽ വിവിധ ഭൂപ്രകൃതിയിൽ ഏങ്ങിനെ ആക്രമണം നടത്തണമെന്നതിന്റെ രേഖാചിത്രം പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മൈൻ പാകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചത്. ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ആക്രമണ രീതികൾ കേരളത്തിലെ മാവോയിസ്റ്റുകളും നടപ്പിലാക്കുന്ന കാലം വിദൂരമല്ലെന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പോലീസ് പരിശോധന

പോലീസ് പരിശോധന

മഞ്ചിക്കണ്ടിയിൽ നിന്ന് ലഭിച്ച ലാപ്ടോപ്പ് , പെൻഡ്രൈവ് എന്നിവയിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങളും ഡയറിക്കുറിപ്പുകളും പോലീസ് പരിശോധിച്ച് വരികയാണ്. മാവോയിസ്റ്റ് നേതാവ് ജാർഖണ്ഡുകാരനായ ദീപക്കാണ് അട്ടപ്പാടിയിലെ ഭവാനി ദളത്തിൽ പരിശീലനം നൽകുന്നത്. ഇത് ഏറഎ ഗൗരവത്തോടെയാണ് അന്വേഷണ സംഘം നോക്കി കാണുന്നത്.ദൃശ്യങ്ങളിലുള്ള മാവോയിസ്റ്റ് അംഗങ്ങളെ തിരിച്ചറിയാൻ വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് കേരള പോലീസ് ഈ ദൃശ്യങ്ങൾ കൈമാറിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

English summary
Government affidavit on maoist attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X