കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മുതല്‍ എക്‌സൈസിനും 'വെടിവെക്കാം'; ഋഷിരാജ് സിങിന്റെ അവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന് ഇനി തോക്ക് ഉപയോഗിക്കാം. നേരത്തെ തൊഴില്‍ സുരക്ഷയ്ക്കായ് എക്‌സൈസിന് ആയുധങ്ങള്‍ നല്‍കണം എന്ന് ഋഷി രാജ് സിങ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.

ആധുനിക സംവിധാനങ്ങളോട് കൂടിയ ആയുധങ്ങള്‍ എക്‌സൈസ് വകുപ്പ് വാങ്ങി കഴിഞ്ഞു. ആയുധങ്ങള്‍ക്ക് പുറമേ എല്ലാ റേഞ്ച് ഓഫീസുകള്‍ക്കും തോക്കും ലഭ്യമാക്കും. പുതിയ എക്‌സൈസ് കമ്മീഷണറുടെ ഇടപെടലോടെ ഇത്രയും വര്‍ഷത്തെ സേവന ചരിത്രത്തില്‍ ആദ്യമായി എക്‌സൈസുകാര്‍ക്കും തോക്ക് ഉപയോഗിക്കാനുള്ള അനുവാദം ലഭിച്ചു എന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിന് ഒരു സാക്ഷ്യം കൂടിയാകുന്നു.

Rishiraj Singh

എക്‌സൈസ് വകുപ്പില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനാണ് ഋഷിരാജ് സിങ് ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ പരിഗണനയ്ക്കായി മറ്റ് പല നിര്‍ദേശങ്ങളും ഋഷി രാജ് സിങ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. എക്‌സൈസിലെ ഒഴിവുകളിലേയ്ക്ക് സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ നടത്തുന്നില്ല എന്ന് ഋഷി രാജ് സിങിന്റെ പരാതിക്കും പെട്ടെന്ന് പരിഹാരം കണ്ടുകഴിഞ്ഞു. കളിഞ്ഞ സര്‍ക്കാര്‍ കാലത്ത് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തിയിരിക്കുകയാണ്.

English summary
Government allowed gun for Excise department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X