കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിട്ട. ഡിജിപി ജേക്കബ്‌ തോമസിന്‌ നല്‍കാനുള്ള ശമ്പള കുടിശിക അനുവദിച്ച്‌ സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: വിരമിച്ച ഡിജിപി ജേക്കബ്‌ തോമസ്‌ ഐപിഎസിന്‌ നല്‍കാനുള്ള ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്‌ പ്രകാരം ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ 40,88,000 രൂപയാണ്‌ അനുവദിച്ചത്‌. മെറ്റല്‍ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ മോനേജിങ്‌ ഡയറക്ടര്‍ ആയിരുന്ന ജോക്കബ്‌ തോമസിന്‌ കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി കാരണം ശമ്പളവും ആനുകൂല്യങ്ങളും നല്‍കാനായില്ലെന്നാണ്‌ സര്‍ക്കാര്‍ വിശദീകരണം. വിരമിച്ച്‌ 7 മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ സര്‍ക്കാര്‍ ജോക്കബ്‌ തോമസിന്‌ ശമ്പളം അനുവദിക്കുന്നത്‌.

ട്രാക്ടര്‍ റാലിക്ക് മുമ്പ് കര്‍ഷകരുടെ സമര പ്രഖ്യാപനം; പാര്‍ലമെന്റ് വളയും, ബജറ്റ് ദിന മാര്‍ച്ച്ട്രാക്ടര്‍ റാലിക്ക് മുമ്പ് കര്‍ഷകരുടെ സമര പ്രഖ്യാപനം; പാര്‍ലമെന്റ് വളയും, ബജറ്റ് ദിന മാര്‍ച്ച്

വിജിലന്‍സ്‌ ഡയറക്ടര്‍ സ്ഥാനത്തിരിക്കെ ഒന്നരവര്‍ഷത്തിലേറെക്കാലം സസ്‌പെന്‍ഷനിലായ ജോക്കബ്‌ തോമസ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിന്റെ ഉത്തരവോടെ തിരിച്ചെത്തിയപ്പോഴാണ്‌ മെറ്റല്‍ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡില്‍ നിയമിച്ചത്‌. അതുവരെ ഐഎഎസ്‌,ഐപിഎസ്‌ ഉദ്യോഗസ്ഥര്‍ വഹിക്കാത്ത പദവി ആയിരുന്നു അത്‌. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡിജിപി ആയതിനാല്‍ മെറ്റല്‍ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ എംഡിയുടെ തസ്‌തിക സംസ്ഥാന വിജിലന്‍സ്‌ മേധാവിയുടെ പദവിക്ക്‌ തുല്യമാക്കിയായിരുന്നു നിയമനം.

jacob thomas

മുതിര്‍ന്ന ഡിജിപിയായതിനാല്‍ കേഡര്‍ തസ്‌തികയായ സംസ്ഥാന പൊലീസ്‌ മേധാവി, വിജിലന്‍സ്‌ ഡയറക്ടര്‍ തുടങ്ങിയ തസ്‌തികകളില്‍ നിയമിക്കണെമെന്നും ജേക്കബ്‌ തോമസ്‌ ആവശ്യപ്പെട്ടങ്കിലും അദ്ദേഹത്തിനെതിരെ വിജിലന്‍സ്‌ അന്വേഷണവും കേസുമുള്ളതിനാല്‍ നിയമിക്കാന്‍ കഴിയില്ലെന്ന നിലപാടാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌.

'മധുരിഫിക്കേഷനും' കൈപ്പിഫിക്കേഷനും'... സോളാറില്‍ ബിജെപിയുടെ അവസ്ഥ; തുപ്പാനും ഇറക്കാനും വയ്യ'മധുരിഫിക്കേഷനും' കൈപ്പിഫിക്കേഷനും'... സോളാറില്‍ ബിജെപിയുടെ അവസ്ഥ; തുപ്പാനും ഇറക്കാനും വയ്യ

English summary
government allowed pending salary of retired DGP Jacob Thomas around 40.88 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X