
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട; ശബരിമലയിൽ കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. തീര്‍ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ടെന്നാണ് തീരുമാനം. 18 വയസ്സിന് താഴെ സ്കൂൾ / കോളേജ് ഐ.ഡി കാർഡ് ഉപയോഗിച്ച് വിർച്വൽ ക്യൂ ബുക്ക് ചെയ്യാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ പരിശോധന നടത്തേണ്ടതില്ല. മറ്റെല്ലാ തീർഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനേഷൻ രേഖ കരുതണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.
ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇളവുകൾ നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ പരിഗണിച്ചത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ടെന്നാണ് തീരുമാനം.
18 വയസ്സിന് താഴെ സ്കൂൾ / കോളേജ് ഐ.ഡി കാർഡ് ഉപയോഗിച്ച് വിർച്വൽ ക്യൂ ബുക്ക് ചെയ്യാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ പരിശോധന നടത്തേണ്ടതില്ല. മറ്റെല്ലാ തീർഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനേഷൻ രേഖ കരുതണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.
രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം, സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണം, സന്നിധാനത്തും പമ്പയിലും വിരി വയ്ക്കാൻ ഭക്തർക്ക് സൗകര്യമൊരുക്കണം തുടങ്ങിയവയായിരുന്നു ബോർഡിൻ്റെ പ്രധാന ആവശ്യങ്ങൾ. നെയ്യഭിഷേകം സാധാരണ നിലയിലാക്കണമെന്നും നീലിമല വഴി ഭക്തരെ അനുവദിക്കണമെന്നും ദേവസ്വം ബോർഡ് കത്തിൽ ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പസ്നാനം അനുവദിക്കണമെന്നും അഭ്യർഥനയുണ്ടായിരുന്നു.
അതേസമയം, ശബരിമലയിൽ ഇതുവരെയുള്ള വരുമാനം ആറ് കോടി കടന്നു. ശർക്കര വിവാദം അപ്പത്തിൻ്റെയും അരവണയുടെയും വിൽപ്പനയെ കാര്യമായി ബാധിച്ചിട്ടില്ല. നാളികേരം ലേലം കൊള്ളാത്തതിനാൽ ദിവസവും വൈകുന്നേരം സന്നിധാനത്ത് തൂക്കി വിൽക്കുകയാണ്. പലതവണ ലേലം നടത്തിയെങ്കിലും ലേലത്തിൻ്റെ കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല.
കഴിഞ്ഞ വർഷത്തെ പോലെ തീർത്ഥാടകർ കുറയുമോ, വരുമാനത്തിൽ നഷ്ടം സംഭവിക്കുമോ എന്നുള്ള ആശങ്കയാണ് പലരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ കാരണം. പതിനെട്ടാം പടിക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, ആഴിയിൽ നിക്ഷേപിച്ച ശേഷമുള്ള നെയ്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവ ശേഖരിച്ച് ഓരോ ദിവസവും നട അടച്ചശേഷം സന്നിധാനത്ത് വച്ച് തന്നെ തൂക്കി വിൽക്കുകയാണ്.
മണ്ഡലകാലം ആരംഭിച്ച് 13 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ കാണിക്കയിനത്തിൽ ഒരു കോടി രൂപ വരുമാനം ലഭിച്ചു. ഒന്നേകാൽ ലക്ഷം ടിൻ അരവണയും അമ്പതിനായിരത്തോളം കവർ അപ്പവും വിറ്റുപോയി. ഒന്നേകാൽ കോടി രൂപ ഈയിനത്തിൽ തന്നെ ദേവസ്വം ബോർഡിന് വരുമാനമായി ലഭിച്ചിട്ടുണ്ട്.
സിംപിൾ ലുക്കിൽ സ്റ്റൈലിഷായി മീനാക്ഷി അനൂപ്, കുട്ടി താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം