കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് ട്രോഫി; ഏപ്രിൽ ആറ് വിജയദിനം, കേരള ടീമിന് ഗംഭീര സ്വീകരണമൊരുക്കാൻ സർക്കാർ....

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സന്തോഷ് ട്രോഫി - കേരളം ടീമിന് ആഘോഷമൊരുക്കി സർക്കാർ | Oneindia Malayalam

തിരുവനന്തപുരം: പതിനാല് വർഷത്തിന് ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിച്ച കേരള ടീമിന് ഗംഭീര സ്വീകരണമൊരുക്കി സർക്കാർ. ഏപ്രിൽ ആറിനാണ് കേരള ടീം അംഗങ്ങൾക്ക് സ്വീകരണമൊരുക്കുക. അന്നേ ദിവസം വിജയദിനമായി ആഘോഷിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിനായി കപ്പുയര്‍ത്തിയ ടീം അംഗങ്ങള്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്ന് കായിക മന്ത്രി എസി മൊയ്തീന്‍ നേരത്തെ അറിയിച്ചിരുന്നു.

കേരള ടീമിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെ 4-2ന് ഷൂട്ടൗട്ടില്‍ തകർത്താണ് കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. ശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കേരളത്തിനായി കിക്കെടുത്ത രാഹുല്‍, ജിതിന്‍ ഗോപാലന്‍, ജസ്റ്റിന്‍, സീഷന്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.

Santhosh Trophy

മത്സരത്തിന്റെ തുടക്കം മുതല്‍ ബംഗാള്‍ നിരയെ കടന്നാക്രമിക്കുന്ന മുന്നേറ്റമാണ് കേരളം നടത്തിയത്. എന്നാല്‍ പ്രതിരോധപിഴവാണ് മത്സരം ഇത്ര നീണ്ടു പോകാന്‍ ഇടയാക്കിയത്. 19ാം മിനുട്ടില്‍ എംഎസ് ജിതിനാണ് കേരളത്തിന് അപ്രതീക്ഷിത ലീഡ് സമ്മാനിച്ചത്. ജിതിന്റെ തകര്‍പ്പന്‍ മുന്നേറ്റം ബംഗാള്‍ പ്രതിരോധനിരയെ മറികടന്ന് ലക്ഷ്യം കാണുകയായിരുന്നു.

കേരള ക്യാപ്റ്റന്‍ രാഹുല്‍ വി രാജിനെയും കോച്ച് സതീവന്‍ ബാലനെയും ഫോണില്‍ വിളിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു. സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭിനന്ദിച്ചു. നടൻ മമ്മൂട്ടിയും കേരള ടീമിന് ആശസംകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ബംഗാളിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വിജയം ഏറെ സന്തോഷകരമാണ്. ഗ്രൂപ്പ് മല്‍സരങ്ങളിലടക്കം ഒറ്റമത്സരം പോലും തോല്‍ക്കാതെ കേരളംചാമ്പ്യന്‍മാരായത് ഏറെ അഭിമാനകരമാണെന്നാണ് മന്ത്രി കെസി മൊയ്തീൻ പറഞ്ഞത്.

English summary
Government arrange welcome for Kerala football team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X