കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ചരിത്രത്തിലിടം നേടി ആർ ശ്രീലേഖ! നാല് പേർക്ക് ഡിജിപി പദവി നൽകാൻ തീരുമാനം...

കേരളത്തിൽ ആദ്യമായി ഡിജിപി റാങ്കിലെത്തുന്ന വനിതയാണ് ആർ ശ്രീലേഖ.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ആർ ശ്രീലേഖയടക്കം നാല് പോലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപി പദവി നൽകാൻ സർക്കാർ തീരുമാനിച്ചു. ആർ ശ്രീലേഖയെ കൂടാതെ, ടോമിൻ ജെ തച്ചങ്കരി, അരുൺ കുമാർ സിൻഹ, സുധേശ് കുമാർ എന്നിവർക്കാണ് ഡിജിപി പദവി നൽകുന്നത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

മുസ്ലീം ലീഗ് തോറ്റ 'വേങ്ങര'! പച്ചക്കോട്ട പൊളിച്ചടുക്കിയ തിരഞ്ഞെടുപ്പുകൾ! അടിതെറ്റിയാൽ ലീഗും തോൽക്കുംമുസ്ലീം ലീഗ് തോറ്റ 'വേങ്ങര'! പച്ചക്കോട്ട പൊളിച്ചടുക്കിയ തിരഞ്ഞെടുപ്പുകൾ! അടിതെറ്റിയാൽ ലീഗും തോൽക്കും

വിവാഹ നിശ്ചയത്തിന് ശേഷം ജിൻസിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു! പ്രതിശ്രുത വരൻ പിടിയിലായി...വിവാഹ നിശ്ചയത്തിന് ശേഷം ജിൻസിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു! പ്രതിശ്രുത വരൻ പിടിയിലായി...

കേരളത്തിൽ ആദ്യമായി ഡിജിപി റാങ്കിലെത്തുന്ന വനിതയാണ് ആർ ശ്രീലേഖ. നിലവിൽ ജയിൽ എ‍ഡിജിപിയായി മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നതിനിടെയാണ് ഡിജിപി റാങ്ക് ലഭിക്കുന്നത്. സംസ്ഥാനത്ത്
നിയമനം ലഭിച്ച ആദ്യ വനിതാ ഐപിഎസ് ഓഫീസറും ആർ ശ്രീലേഖയാണ്.

sreelekha

1988ൽ കോട്ടയം എഎസ്പിയായാണ് ആർ ശ്രീലേഖ കേരളത്തിലെത്തുന്നത്. പിന്നീട് 1991ൽ കേരളത്തിലെ ആദ്യ വനിതാ എസ്പിയായി തൃശൂരിൽ ചുമതലയേറ്റു. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ വനിതാ ഐപിഎസ് ഓഫീസറാണ് ശ്രീലേഖ.

വിവാദങ്ങളിലൂടെ വാർത്തകളിലിടം നേടിയ ടോമിൻ ജെ തച്ചങ്കരിയ്ക്കും ഡിജിപി പദവി ലഭിച്ചിട്ടുണ്ട്. നിലവിൽ എഡിജിപിയായി സേവനമനുഷ്ടിക്കുന്ന ടോമിൻ ജെ തച്ചങ്കരി അടുത്തിടെ ഹോട്ടൽ ബിൽ അടയ്ക്കാതിരുന്ന സംഭവം ഏറെ വിവാദമായിരുന്നു.

English summary
kerala government award dgp rank to r sreelekha and other three officers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X