കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സര്‍ക്കാരിന് ആശ്വാസം; ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശം സുപ്രീം കോടതി തള്ളി

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ പ്രളയത്തില്‍ ശബരിമലയില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. അതിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരവെ ആണ് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി എതിര്‍പ്പുമായി രംഗത്തെത്തിയത്. ശബരിമലയിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ആയിരുന്നു സമിതിയുടെ ശുപാര്‍ശ.

ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുത്... ബലിദാനി വാദം കോടതിയിലും പൊളിഞ്ഞുശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുത്... ബലിദാനി വാദം കോടതിയിലും പൊളിഞ്ഞു

എന്നാല്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇക്കാര്യത്തെ എതിര്‍ക്കുകയായിരുന്നു. കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ സര്‍ക്കാരിന് അനുകൂലമായിട്ടായിരുന്നു കോടതിയുടെ നിലപാട്.

Sabarimala

ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണം എന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. അതേ സമയം, മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഉള്ള നിയമവിധേയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഉള്ള അറ്റകുറ്റപ്പണികള്‍ തുടരാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ശബരിമല : തൊഴിലാളികൾക്ക്‌പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കിശബരിമല : തൊഴിലാളികൾക്ക്‌പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി

ശബരിമലയിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിര്‍ത്തിവയ്ക്കണം എന്നായിരുന്നു ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കവേ ആണ് കോടതി നിയമവിധേയമായ നിര്‍മാണങ്ങള്‍ തടയേണ്ടതില്ലെന്ന് വ്യക്തമാക്കിയത്.

പ്രളയത്തില്‍ ശബരിമലയിലേയും പമ്പയിലേയും ഒരുപാട് കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. മണ്ഡലകാലത്തിന് മുമ്പായി അവ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു സര്‍ക്കാരും ദേവസ്വം ബോര്‍ഡും.

English summary
Government can reconstruct, legal constructions in Sabarimala- Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X