മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോഴിക്കോട് മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ചു. സാമ്പത്തിക ചെലവ് താങ്ങാനാകില്ലെന്ന വിശദീകരണം നല്‍കിയാണ് പദ്ധതി ഉപേക്ഷിയ്ക്കുന്നത്. ലൈറ്റ് മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
കനേഡിയന്‍ കമ്പനിയായ ബൊംബാഡിയ മാത്രമാണ് മോണോ റെയില്‍ ടെണ്ടറില്‍ പങ്കെടുത്തത്. എന്നാല്‍ മോണോ റെയില്‍ പദ്ധതിയ്ക്കായി കമ്പനി ആവശ്യപ്പെട്ട തുക നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സാമ്പത്തിക ബാധ്യതയാകുമെന്നുമാണ് വിശദീകരണം. ഇതോടെയാണ് കേരളത്തിലെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ മോണോ റെയില്‍ പദ്ധതി ഉപേക്ഷിയ്ക്കുന്നത്.

മോണോ റെയിലിന് പകരം കൊച്ചി മെട്രോ മാതൃകയില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ടെണ്ടറില്‍ കൂടുതല്‍ കമ്പനികള്‍ പങ്കെടുക്കാതിരുന്നതും കേരളത്തിന് തിരിച്ചടിയായി.












Click it and Unblock the Notifications