കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസിനെ വീണ്ടും സർക്കാർ പൂട്ടി; നീന്താനിറങ്ങിയ സ്രാവുകളുടെ ചിറകരിഞ്ഞു, സംഭവം ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ കുരുക്കി വീണ്ടും പിണറായി സർക്കാർ. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിലെ പരാമർശങ്ങളിൽ അന്വേഷണ സമിതി ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തി. പുസ്തകത്തില്‍ സര്‍വീസ് ചട്ടലംഘനമുണ്ടെന്നും അനുമതിയില്ലാതെയാണു പുസ്തകം എഴുതിയതെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിക്കു നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുപ്രകാരം സർക്കാർ കുറ്റപത്രം സമർപ്പിച്ചു.

ഉള്ളടക്കത്തിലുമുണ്ടു നിയമ ലംഘനം. രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ല. ഔദ്യോഗിക രേഖകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. വിവാദ കേസുകളിലും രാഷ്ട്രീയ നേതാക്കള്‍ക്കെതിരായും അഭിപ്രായ പ്രകടനം നടത്തി. വിശദ പരിശോധനയ്ക്കു പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും നടപടി എടുക്കണമെന്നും ചീഫ് സെക്രട്ടറി നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നുണ്ട്.

കേന്ദ്ര സര്‍വീസ് ചട്ടം ലംഘിക്കപ്പെട്ടു

കേന്ദ്ര സര്‍വീസ് ചട്ടം ലംഘിക്കപ്പെട്ടു

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പേരില്‍ എഴുതിയ പുസ്തകത്തില്‍ പതിനാലിടത്തു സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നാണു ചീഫ് സെക്രട്ടറി കണ്ടെത്തിയത്. രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന കേന്ദ്ര സര്‍വീസ് ചട്ടം ലംഘിക്കപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പുസ്‌കത്തെക്കുറിച്ചു പല പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന നിമിഷം പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നാണു ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. വ്വാദ കേസുകളിലും രാഷ്ട്രീയ നേതാക്കൾക്കെതിരെ യും പുസ്തകത്തിൽ പരാമർശമുണ്ട്. വിശദ പരിശോധന ആവശ്യമുണ്ടെന്നും, അതിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ചീഫ് സെക്രട്ടറി നൽകിയ ശുപാർശയിൽ വ്യക്തമാക്കുന്നു.

വിട്ടുമാറാത്ത വിവാദങ്ങൾ

വിട്ടുമാറാത്ത വിവാദങ്ങൾ

പുസ്തകത്തെ കുറിച്ചല്ലാതെ വേറെയയും വിവാദങ്ങൾ ജേക്കബ് തോമസിനെതിരെയുണ്ടായിരുന്നു. ഓഖിയിൽ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചതിന്റെ പേരിൽ സസ്പെൻഷനിലായിരുന്നു ജേക്കബ് തോമസ്. അതേസമയം ഡിജിപി ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനെന്ന് കോടതി നേരത്തെ പരാമർശിചിരുന്നു. തമിഴ്നാട്ടിൽ വാങ്ങിയ ഭൂസ്വത്തുക്കൾ ആസ്തിവിവരങ്ങളിൽ ചേർക്കാതെ മറച്ചുവച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം ഉണ്ടായിരുന്നത്. എന്നാൽ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര അനുമതി ആവശ്യമാണ് എന്ന കാരണത്താല്‍ ഹർജി കോടതി തള്ളുകയും ചെയ്തിരുന്നു.

ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം

ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം

ജേക്കബ് തോമസ് പുസ്തകം എഴുതിയത് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി കെസി ജോസഫ് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ഇത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണെന്നും ജോസഫ് വിശദീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിയമസെക്രട്ടറിയുടെ ഉപദേശം തേടുകയും അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാൻ നിർദേശം നൽകിയത്.

ഉള്ളടക്കം നൽകിയില്ല

ഉള്ളടക്കം നൽകിയില്ല

പുസ്തകമെഴുതാൻ ജേക്കബ് തോമസ് അനുമതി ചോദിച്ചത് 2016 ഒക്ടോബറിലാണ്. ഉള്ളടക്കം നൽകണമെന്ന് അന്നത്തെ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ജേക്കബ് തോമസ് നൽകിയില്ല. ഉള്ളടക്കം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 22നു വീണ്ടും ചീഫ് സെക്രട്ടറി കത്ത് നൽകി. അതിനും മറുപടി ലഭിച്ചില്ല. വിപണിയിൽ ലഭ്യമായ പുസ്തകം പരിശോധിച്ചാണു ചട്ടലംഘനം കണ്ടെത്തിയത്. ഉള്ളടക്കം തിരുത്തിയ ശേഷം മാത്രമേ പുസ്തകത്തിന് അനുമതി നൽകാൻ പാടുള്ളൂവെന്നും റിപ്പോർട്ടിലുണ്ട്.

English summary
LDF Government charge sheet against DGP Jacob Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X