ജിജി തോംസണ്‍ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണെ മന്ത്രിസഭായോഗം തെരഞ്ഞെടുത്തു. നിലവിലെ ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷണ് ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ജിജി തോംസണെ നിയമിക്കുന്നത്. ഈ വരുന്ന ശനിയാഴ്ച പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. നിലവില്‍ പൊതുഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ജിജി തോംസണ്‍.
1980 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ജിജി തോംസണ്‍. പാമോയില്‍ കേസില്‍ ജിജി തോംസണ്‍ പ്രതിസ്ഥാനത്തുള്ളത് വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ജിജി തോംസണെ പുതിയ സെക്രട്ടറിയാക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് നേതാക്കളും, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തു വന്നിരുന്നു.

എന്നാല്‍ ഭൂരിഭാഗം മന്ത്രിമാര്‍ക്കും ജിജി തോംസണെ സെക്രട്ടറിയാക്കാനായിരുന്നു താത്പര്യം. ഒടുവില്‍ മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. അഴിമതി ആരോപണ വിധേയനായ ഓഫീസറെ സ്ഥാനകയറ്റത്തിന് പരിഗണിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശം അവഗണിച്ചാണ് ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്.
കേന്ദ്രത്തില്‍ സായി ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ജിജി തേംസണ്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര ഡെപ്യൂട്ടേഷന് അവസാനിപ്പിച്ച് കേരളത്തില്‍ എത്തിയത്. ദേശീയ ഗെയിംസില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications