കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിജി തോംസണ്‍ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണെ മന്ത്രിസഭായോഗം തെരഞ്ഞെടുത്തു. നിലവിലെ ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷണ്‍ ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ജിജി തോംസണെ നിയമിക്കുന്നത്. ഈ വരുന്ന ശനിയാഴ്ച പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. നിലവില്‍ പൊതുഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ജിജി തോംസണ്‍.

1980 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ജിജി തോംസണ്‍. പാമോയില്‍ കേസില്‍ ജിജി തോംസണ്‍ പ്രതിസ്ഥാനത്തുള്ളത് വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ജിജി തോംസണെ പുതിയ സെക്രട്ടറിയാക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് നേതാക്കളും, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തു വന്നിരുന്നു.

jijithomson

എന്നാല്‍ ഭൂരിഭാഗം മന്ത്രിമാര്‍ക്കും ജിജി തോംസണെ സെക്രട്ടറിയാക്കാനായിരുന്നു താത്പര്യം. ഒടുവില്‍ മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. അഴിമതി ആരോപണ വിധേയനായ ഓഫീസറെ സ്ഥാനകയറ്റത്തിന് പരിഗണിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശം അവഗണിച്ചാണ് ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്.

കേന്ദ്രത്തില്‍ സായി ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ജിജി തേംസണ്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് കേരളത്തില്‍ എത്തിയത്. ദേശീയ ഗെയിംസില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

English summary
Kerala government decide senior IAS officer Jiji Thomson as chief secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X