Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കുന്നതിനാവശ്യമായ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ആദ്യപടിയായി പ്രധാനപ്പെട്ടതും കൂടുതല്‍ സ്ത്രീ ജീവനക്കാര്‍ ജോലി ചെയ്യുന്നതുമായ വിവിധ വകുപ്പുകളുടെ കാര്യാലയങ്ങളിലാണ് സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും എല്ലാ ടോയ്‌ലെറ്റുകളിലും ഇന്‍സിനറേറ്ററുകളും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. അതാത് വകുപ്പുകളുടെ ജെന്‍ഡര്‍ ബഡ്ജറ്റില്‍ നിന്നും തുക വിനിയോഗിച്ചായിരിക്കും ഇവ സ്ഥാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

kk shailaja

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

Recommended Video

cmsvideo
    SC Grants 5-Day Bail to Siddique Kappan to Visit Ailing Mother

    സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ സ്ഥലങ്ങളില്‍ ആര്‍ത്തവ കാലത്ത് ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും തൊഴിലിടങ്ങളില്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. സ്ത്രീകള്‍ ഇക്കാര്യത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഇത് ഒരു പരിധിവരെ സഹായകമാകുന്നതാണ.അംഗീകൃത ഏജന്‍സി വഴിയോ ഇ.ഒ.ഐ. ക്ഷണിച്ചോ ആണ് ഇവ ഓഫീസുകളില്‍ സ്ഥാപിക്കുന്നത്. തൊഴിലിടങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കന്നത്‌ സ്‌ത്രീകള്‍ക്ക്‌ ഏറെ സഹായകരമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

    കയ്യകലത്തുണ്ട് ഭാഗ്യം; ഇന്ത്യയിലിരുന്ന് ജയിക്കാം 163 മില്യൺ യൂറോ

    രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+